Skip to main content

Posts

Showing posts with the label Biopic

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

പള്ളിവികാരി തിരിച്ചുപിടിച്ച എൻറ്റെ കൈവിട്ട ജീവിതം

1971, പന്തളം എൻ. എസ്. എസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയം. എയർഫോഴ്‌സിൽ ചേരണമെന്ന മോഹം ഏതാണ്ട് അഞ്ച് വർഷങ്ങളായി മനസ്സിൽ താലോലിച്ചുകൊണ്ട് നടന്നിരുന്നു. പക്ഷെ, ബാംഗ്ലൂരിൽ പോയി റിക്രൂട്ട്മെൻറ്റ്  ടെസ്റ്റിൽ പങ്കെടുക്കാനുള്ള ആൽമവിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. 1969 മുതൽ ആരംഭിച്ച അമിതമായ സിഗററ്റിൻറ്റെയും ബീഡിയുടെയും ഉപയോഗം സ്റ്റാമിന പൂർണ്ണമായി നശിപ്പിച്ചിരുന്നു. രാവിലെയും വൈകിട്ടും വലിച്ചിരുന്ന കഞ്ചാവ്ബീഡി ഓട്ടത്തിലും മറ്റ് കായികാഭ്യാസങ്ങളിലും പങ്കെടുക്കുവാനുള്ള എൻറ്റെ ഊർജ്ജം പൂർണ്ണമായി നഷ്ടപ്പെടുത്തിയിരുന്നു. നിരാശയുടെ പടുകുഴിയിലാണ്ടപ്പോൾ സിഗരറ്റ്/ബീഡികളുടെ എണ്ണവും കഞ്ചാവിൻറ്റെ അളവും ദിനംപ്രതി വർധിച്ചു. ആ സമയത്താണ് വന്ദ്യനായ തോമസ് കുമ്പുക്കാട്ടച്ചൻ ഞങ്ങളുടെ പള്ളിയുടെ വികാരിയായെത്തിയത്. ആദ്യ ദിവസം തന്നെ എൻറ്റെ പിതാവും മാതാവുമായി പരിചയപ്പെട്ടു. അന്ന് ആകെ അമ്പതിൽ താഴെ കുടുംബങ്ങളേ ഇടവകയിൽ  ഉണ്ടായിരുന്നുള്ളൂ. അച്ചൻ അടൂരിലെത്തിക്കഴിഞ്ഞുള്ള ആദ്യദിനങ്ങളിൽ തന്നെ എൻറ്റെ അമ്മച്ചി എൻറ്റെ വിഷയം അച്ചൻറ്റെ മുൻപിൽ അവതരിപ്പിച്ചു. എനിക്കാകെയുള്ള ഒര...

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

  2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...

സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

  ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി; കുലംകുത്തിയെന്ന വിശേഷണത്തിനുടമയായി. പാർട്ടിയിൽ വിഭാഗീയത കളം നിറഞ്ഞാടിയ സമയത്തു വി.എസ് അച്ചുതാനന്ദൻറ്റെ വിഭാഗത്തോട് ടി.പി യും ഓഞ്ചിയത്തെ കുറേ സഖാക്കളും ആഭിമുഖ്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ വലതു വ്യതിയാനം സംഭവിക്കുന്നു, മുതലാളിമാരുമായി സഖാക്കൾക്കുള്ള ചെങ്ങാത്തം കൂടുന്നു, മുതലാളിമാർതന്നെ ഈ പാർട്ടിയെ കീഴടക്കാൻ ഒരു പക്ഷെ ഇതിടയാക്കും എന്ന കാഴ്ചപ്പാട് ഒന്നുറക്കെപറഞ്ഞുപോയി. അങ്ങിനെ ചിന്തിച്ചവരെയും പറഞ്ഞവരെയും പാർട്ടി പുറത്താക്കി. പുറത്താക്കപ്പെട്ടവർ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടി ഉണ്ടാക്കി. നിർഭാഗ്യവശാൽ ടി.പി അത...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

  കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുക...

എന്റെ ബി.ജെ.പി പ്രവേശനം

2019 ലെ പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്. സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് എതിർപ്പോ താല്പര്യമോ ഇല്ലായിരുന്നു. ഒരു പക്ഷെ പതിനഞ്ച് വർഷത്തെ എയർഫോഴ്‌സ് ജീവിതം ആയിരിക്കാം എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണുകയെന്നു പറയുമ്പോൾ ദേശീയപാർട്ടികളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പ്രാദേശികപ്പാർട...

Beyond Boundaries: A Reflection on Faith, Politics, and Freedom

മലയാളത്തിൽ വായിക്കാം Returning Home to a Changed Narrative After 44 years of living abroad (1971–2015), I returned home to Kerala to settle down. I quickly realized that a retired senior citizen looking to spend his twilight years here is received quite differently from a non-resident visiting on a short break. Unfamiliar societal norms have taken root. There appears to be an unwritten code: you must not speak favorably of the Central Government, nor should you proudly say "our country" or "our Prime Minister." Referring to Kerala or South India is fine, but praising the administration or progress in Northern states like Uttar Pradesh, Bihar, or Gujarat is practically taboo. Criticisms are welcomed; praise is not—as if acknowledging any good work merely serves political interests. Mainstream commentary often favors repeated grievances: claims about the Prime Minister’s personal life, accusations of extravagance, or political rhetoric about promised finan...

ചില മതാതീത ചിന്തകൾ

Read in English മതേതരത്വം എന്ന വാക്കിന് പുതിയ ആഖ്യാനം ചമച്ച നാട്ടിലേക്കുള്ള തിരിച്ചു വരവ് നീണ്ട 44 വർഷത്തെ (1971 - 2015) പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം ബോധ്യപ്പെട്ടു- വലുതും ചെറുതുമായ ഇടവേളകളിൽ അവധിക്ക് വരുമ്പോൾ ലഭിച്ചിരുന്ന പെരുമാറ്റമല്ല നാട്ടിലെ സമൂഹത്തിൽ നിന്നും വിശ്രമജീവിതത്തിനും സ്ഥിര താമസത്തിനും വേണ്ടി വന്ന ഒരു വയോധികന് ലഭിക്കുവാൻ പോകുന്നത്. നാട്ടിൽ ഇതുവരെ അപരിചിതമായിരുന്ന ചില പുതിയ രീതികൾ സാധാരണ രീതികൾ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യം, നമ്മുടെ പ്രധാനമന്ത്രി എന്നൊന്നും പരസ്യമായി പറയരുത്. കേരളമെന്നോ തെക്കേയിന്ത്യയെന്നോ പറയാം. ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി, ബീഹാർ, ഗുജറാത്ത്‌ മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോൾ നല്ല ഭരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വലിയ പ്രശ്നമാണ്. കുറ്റങ്ങൾ പറയാം; നല്ലതൊന്നും പറയരുത്. നല്ല കാര്യങ്ങൾ പറയുന്നത് ഭരണത്തിലിരിക്കുന്ന ബിജെപിയെ സഹായിക്കും പോലും! എന്നാൽ, കുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചു....

My Digital Life in a Nutshell

I started my journey in the digital world in 1987 when I was serving Indian Air Force. Six months prior to discharge from IAF, I have undergone a pre-release course on Computer Programming in Indian Institute of Management and Technology, Chandigarh. I made my first computer program in dBase-III platform in 1993, for Computerised Maintenance Management System (CMMS) at Rafha Airport, Saudi Arabia. This application was installed in all other Group-III regional airports at Al-Jouf, Ar’ar, Al-Gouriyat, Al-Quisumah and Turaif. As time evolved, in 1996, the platform of the CMMS application was changed over to Microsoft Access. Eventually, SBG-O&M acquired IBM-MAXIMO as CMMS and I became the System Analyst responsible for Implementation and Administration of the CMMS for Airports Projects Division of the company. Side by side, I have specialised in Microsoft SQL Server and Visual Studio for application building.  Graduated to oracle 12c. Created a number of database appli...

സഖാവ് ടി.പി ചന്ദ്രശേഖരൻറ്റെ കൊലപാതകം

പതിനെട്ടാമത്തെ വയസ്സിൽ സിപിഐ(എം)ൻറ്റെ നെല്ലച്ചേരി ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി 49-ആം വയസ്സുവരെ പാർട്ടിയുടെ പല ഘടകങ്ങളിലും പ്രവർത്തിച്ചു നിസ്വാർത്ഥ സേവനം കാഴ്ചവെച്ച, പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരുത്തമ സഖാവായിരുന്നു ടി.പി ചന്ദ്രശേഖരൻ. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന ജോയൻറ്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.(എം)ൻറ്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. സിപിഐ(എം)ൽ കടുത്ത ആശയസംഘർഷങ്ങളും വിഭാഗീയതയും നിലനിന്നിരുന്ന കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻറ്റെ അനുഭാവിയായിരുന്നു ചന്ദ്രശേഖരൻ. വി.എസ് അനുയായികളെ തിരഞ്ഞുപിടിച്ചു പുകച്ചു പുറത്തുചാടിക്കുന്ന പ്രക്രിയയിൽ 2009-ൽ  ചന്ദ്രശേഖരനും പാർട്ടിക്ക്‌ പുറത്തായി. സിപിഐ(എം) വിമതർ ഒത്തുകൂടി റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം കൊടുത്തു മാർക്സിസ്റ്റ് പാർട്ടിയിലെ ആശയസമരം തുടർന്നു. വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിൽതന്നെ ഒത്തു...

The Price of Conversion: How an Expat Job Became a Fight for My Life

Mathews Jacob 26-May-2009 മലയാളത്തിൽ വായിക്കാം My years serving in the Indian Air Force were perhaps the most peaceful and joyful period of my life. This happiness was largely due to the sheer diversity of the men I served with. We were a microcosm of India, mingling across different states, cultures, and religions. Nobody ever questioned another's faith; in that uniform, religion simply didn't matter. This beautiful harmony was shattered on my very first day as an expatriate worker in a foreign country. I immediately realized that here, religion was a tool for systemic discrimination. A Salary Based on Faith, Not Skill To my shock, religion and nationality were the primary criteria for determining a worker’s salary, far outweighing the nature, quality, or volume of their work. A person belonging to the dominant religion and nationality would receive almost double the pay of someone from a less-privileged faith or nation, regardless of their skill level. Life outside of work wa...

മതപരിവർത്തനത്തിന്റെ വില: ഒരു പ്രവാസി ജോലി എന്റെ ജീവനു വേണ്ടിയുള്ള പോരാട്ടമായി മാറിയപ്പോൾ

M athews Jacob 26-May-2009   Read in English ഇന്ത്യൻ എയർഫോഴ്സിലെ എന്റെ സേവനവർഷങ്ങളായിരുന്നു ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ശാന്തവും സന്തോഷകരവുമായ കാലഘട്ടം. സഹപ്രവർത്തകരുടെ വൈവിധ്യമായിരുന്നു ആ സന്തോഷത്തിന് പ്രധാന കാരണം. വെവ്വേറെ സംസ്ഥാനങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയിൽ നിന്നുള്ളവർ ഒരുമിച്ച് ചേർന്ന ഭാരതത്തിന്റെ ഒരു കൊച്ചുരൂപമായിരുന്നു ഞങ്ങൾ. ആരും മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല; ആ യൂണിഫോമിൽ മതത്തിന് യാതൊരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ഒരു വിദേശരാജ്യത്ത് പ്രവാസി തൊഴിലാളിയായി എത്തിയ ആദ്യദിനം തന്നെ ഈ മനോഹരമായ മത സൗഹാർദ്ദ സങ്കല്പം തകർന്നുതരിപ്പണമായി. വ്യവസ്ഥാപിതമായ വിവേചനത്തിനുള്ള ഒരു ആയുധമാണ് അവിടെ മതമെന്ന് എനിക്ക് ഉടനടി ബോധ്യപ്പെട്ടു. നൈപുണ്യമല്ല, മതമാണ് ശമ്പളം നിശ്ചയിക്കുന്നത് തൊഴിലിന്റെ സ്വഭാവമോ ഗുണനിലവാരമോ അളവോ അല്ല, മറിച്ച് മതവും ദേശീയതയുമാണ് ഒരു തൊഴിലാളിയുടെ ശമ്പളം നിശ്ചയിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ എന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭരണകൂടത്തിന്റെ മതത്തിലും രാജ്യത്തിലുംപെട്ട ഒരാൾക്ക്, അവരുടെ നൈപുണ്യത്തെക്കാളുപരി, കുറഞ്ഞ ആനുകൂല്യങ്ങളുള്ള മറ്റു മതസ്ഥരോ രാജ്യക്...