Skip to main content

Posts

Showing posts with the label Religion

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ഹിജാബിൽ ഒളിഞ്ഞിരിക്കുന്നത്

Mathews Jacob October 18, 2025 ← Read in English 2025 ഒക്ടോബർ 7 മുതൽ കൊച്ചി പള്ളുരുത്തിയിലെ സെന്റ്‌ റീത്താ പബ്ലിക് സ്കൂളിൽ നിലനിന്ന ഹിജാബ് വിവാദം തികച്ചും യാദൃച്ഛികമായി ഉടലെടുത്തതായിരുന്നില്ലായെന്നും മറിച്ച് വലിയ ആസൂത്രണം അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ വെളിവാക്കുന്നത്. കേരള വിദ്യാഭ്യാസ മന്ത്രി ആദ്യം സ്വീകരിച്ച ചാഞ്ചാട്ടമുള്ള നിലപാടുകളും പിന്നീട് അദ്ദേഹം ഒരു പക്ഷത്തിന്റെ വക്താവായി പൂർണ്ണമായി നിലയുറപ്പിച്ചതും, പക്ഷം തിരിഞ്ഞുള്ള ചാനൽ വാഗ്വാദങ്ങളും ഒക്കെ ഈ നിഗമനം ശരിയാണെന്നു അടിവരയിട്ട് ഉറപ്പിക്കുന്നു. നിലവിലുള്ള കോടതിയുത്തരവുകൾ അനുസരിച്ചു ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന അൺഎയിഡഡ് സ്‌കൂളിന് അവരുടെ യൂണിഫോം നിശ്ചയിക്കുകയും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി അടുത്ത ദിവസം നിലപാട് മാറ്റി. എല്ലാ സ്‌കൂളുകളിലും ഹിജാബ് അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. കൂടാതെ, ഹിജാബ് അനുവദിച്ചില്ലെങ്കിൽ സെന്റ്‌ റീത്താ പബ്ലിക് സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നുള്ള ഭീഷണിയും വിദ്യാ...

തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?

Mathews Jacob August 19, 2025 പണ്ടൊക്കെ പിന്നെപ്പിന്നെ എന്ന് കരുതി അൽപ്പം ക്ഷമിച്ചിരുന്ന കർത്താവ് ഇപ്പോൾ പണി ഉടൻതന്നെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്. അനീതിയും അക്രമവും കണ്ട് കർത്താവും സഹികെട്ടിട്ടുണ്ടാവും. ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവും അതിനെതിരെയുള്ള കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളും കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് വ്യാപിപ്പിച്ച് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ എന്തെങ്കിലും രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്നു പാർട്ടിക്കാർ (പ്രത്യേകിച്ചും കോൺഗ്രസ്സ്കാർ) ഭരിക്കുന്ന MCA (മലങ്കര കാത്തലിക് അസോസിയേഷൻ) പോലെയുള്ള സംഘടനകൾ ശ്രമിച്ചു. രാഷ്ട്രീയചായവ് ഒട്ടും മറച്ചുവെക്കാത്ത ചില പുരോഹിതർ അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. കറുത്ത ടേപ്പ് ഒട്ടിച്ച് വാമൂടിക്കെട്ടി അവർ പെരുമഴയത്ത് വിശ്വാസികളെക്കൊണ്ട് പ്രതിഷേധ യാത്രകൾ നടത്തി. അടൂർ തിരുഹൃദയ പള്ളിയിലും ഈ നേർച്ച നടന്നു. വികാരിയച്ചൻ ആഹ്വാനം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പിണക്കണ്ടായെന്നു കരുതി കുറേ കുഞ്ഞാടുകൾ ഈ നേർച്ച പ്രദിക്ഷണങ്ങളിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ ഛത്തീസ്‌ഗഡിലെ NIA കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്...

കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയോ?

Mathews Jacob August 03, 2025 2000 നവംബർ1 നാണ് മദ്ധ്യപ്രദേശ് പുനസംഘടനാ നിയമംമൂലം ഛത്തീസ്‌ഗഡ് സംസ്ഥാനം നിലവിൽ വന്നത്. ജനസംഖ്യയുടെ 50% എങ്കിലും പട്ടികവർഗ്ഗ (ആദിവാസി/വനവാസി) വിഭാഗക്കാരായിരുന്നു ഈ മേഘലയിൽ എന്നായിരുന്നു പൂർവ്വകാല സെൻസസുകളുടെ അടിസ്ഥാനത്തിൽ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ, ആദിവാസി/വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിന് എല്ലാ രീതിയിലും മുൻ‌തൂക്കം കൊടുക്കുന്ന ഒരു സംസ്ഥാനമായിരിക്കും പുതിയ സംസ്ഥാനം എന്ന കാഴ്ചപ്പാടിലാണ് ഛത്തീസ്‌ഗഡ് സംസ്ഥാനത്തിനു രൂപം കൊടുത്തത്. എന്നാൽ, 2011 ലെ സെൻസസ് പ്രകാരം ഛത്തീസ്‌ഗഡിലെ പട്ടികവർഗ്ഗ (ആദിവാസി/വനവാസി) ജനസംഖ്യ വെറും 30.62% മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുകയുണ്ടായി. വലിയ ഒരു വംശീയ ഉൽമ്മൂലനം ഇവിടെ നടന്നുവെന്നു ലോകമെമ്പാടുമുള്ള ഗോത്ര വർഗ്ഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആ അവസരത്തിൽ ബോധ്യമായി. എങ്ങിനെയാണ് ഛത്തീസ്ഗഡിലെ ജനസംഖ്യാ ശാസ്ത്രത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്? വനസമ്പത്തും മനുഷ്യശക്തിയും ചൂഷണം ചെയ്തുകൊണ്ടിരുന്ന മാഫിയാ സംഘങ്ങൾ രണ്ടു ശക്തികളെ ഇതിനുവേണ്ടി ഉപയോഗിച്ചു. ഒന്ന് സ്വാതന്ത്ര്യലബ്‌ദിക്കു ശേഷം ഭാരതത്തിൽ തല പൊക്കിയ മാവോയിസ്റ്റുകൾ. രണ്ട്, എങ്ങിനെ...