Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
Mathews Jacob September 21, 2025 അടൂരിലെ ഓൾ സെയിൻറ്റ്സ് സ്കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്ന ഭീമാകാരമായ പന്തലിൽ വെച്ച് 2025 സെപ്റ്റംബർ 17 ബുധനാഴ്ച്ച ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുനരൈക്യവാർഷിക പരിപാടികൾ ഇന്നലെ സമാപിച്ചു. ഇന്നലത്തെ പുനരൈക്യ വാർഷികത്തിന്റെ സമാപന സമൂഹ ബലിയിൽ ഞാനും പങ്കെടുത്തിരുന്നു. സഭയുടെ തലവനും പിതാവുമായ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായായിരുന്നു സമൂഹബലിയുടെ മുഖ്യ കാർമ്മികൻ. അന്ത്യോക്യൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസും സഭയിലെ എല്ലാ പിതാക്കന്മാരും പങ്കെടുത്ത സമൂഹബലി എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഭവമായിരുന്നു. മലങ്കര സഭയുടെ പ്രത്യേകതയായ സുറിയാനി ഭാഷയിലുള്ള ചൊല്ലുകൾ അഭിവന്ദ്യ പാത്രിയർക്കീസ് പിതാവിന്റെ സാന്നിധ്യം മൂലം കുറേക്കൂടി പോഷിപ്പിക്കപ്പെട്ടു. മാർത്താണ്ഡം രൂപതയുടെയും പുത്തൂർ (കർണാടക) രൂപതയുടെയും പിതാക്കന്മാർ അവരുടെ ഊഴങ്ങളിൽ തമിഴിലും കന്നഡയിലും പ്രാർത്ഥനകൾ നടത്തി. നമ്മുക്ക് മനസ്സിലാകാത്ത ഭാഷകളിൽ പ്രാർത്ഥന കേൾക്കുമ്പോളും എന്താണ് അതിന്റെ അർത്ഥമെന്നു കുട്ടിക്കാലം മുതൽ കുർബ്ബാനയിൽ പങ്കെടുക്കുന്നവർക്ക് അറിയാമല്ലോ! പിതാക്കന്മാരുടെ ഈണത്തിലുള്ള ...