Skip to main content

Posts

Showing posts from August, 2025

തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?

Mathews Jacob August 19, 2025 പണ്ടൊക്കെ പിന്നെപ്പിന്നെ എന്ന് കരുതി അൽപ്പം ക്ഷമിച്ചിരുന്ന കർത്താവ് ഇപ്പോൾ പണി ഉടൻതന്നെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്. അനീതിയും അക്രമവും കണ്ട് കർത്താവും സഹികെട്ടിട്ടുണ്ടാവും. ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവും അതിനെതിരെയുള്ള കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളും കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് വ്യാപിപ്പിച്ച് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ എന്തെങ്കിലും രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്നു പാർട്ടിക്കാർ (പ്രത്യേകിച്ചും കോൺഗ്രസ്സ്കാർ) ഭരിക്കുന്ന MCA (മലങ്കര കാത്തലിക് അസോസിയേഷൻ) പോലെയുള്ള സംഘടനകൾ ശ്രമിച്ചു. രാഷ്ട്രീയചായവ് ഒട്ടും മറച്ചുവെക്കാത്ത ചില പുരോഹിതർ അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. കറുത്ത ടേപ്പ് ഒട്ടിച്ച് വാമൂടിക്കെട്ടി അവർ പെരുമഴയത്ത് വിശ്വാസികളെക്കൊണ്ട് പ്രതിഷേധ യാത്രകൾ നടത്തി. അടൂർ തിരുഹൃദയ പള്ളിയിലും ഈ നേർച്ച നടന്നു. വികാരിയച്ചൻ ആഹ്വാനം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പിണക്കണ്ടായെന്നു കരുതി കുറേ കുഞ്ഞാടുകൾ ഈ നേർച്ച പ്രദിക്ഷണങ്ങളിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ ഛത്തീസ്‌ഗഡിലെ NIA കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്...

കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയോ?

Mathews Jacob August 03, 2025 2000 നവംബർ1 നാണ് മദ്ധ്യപ്രദേശ് പുനസംഘടനാ നിയമംമൂലം ഛത്തീസ്‌ഗഡ് സംസ്ഥാനം നിലവിൽ വന്നത്. ജനസംഖ്യയുടെ 50% എങ്കിലും പട്ടികവർഗ്ഗ (ആദിവാസി/വനവാസി) വിഭാഗക്കാരായിരുന്നു ഈ മേഘലയിൽ എന്നായിരുന്നു പൂർവ്വകാല സെൻസസുകളുടെ അടിസ്ഥാനത്തിൽ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ, ആദിവാസി/വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിന് എല്ലാ രീതിയിലും മുൻ‌തൂക്കം കൊടുക്കുന്ന ഒരു സംസ്ഥാനമായിരിക്കും പുതിയ സംസ്ഥാനം എന്ന കാഴ്ചപ്പാടിലാണ് ഛത്തീസ്‌ഗഡ് സംസ്ഥാനത്തിനു രൂപം കൊടുത്തത്. എന്നാൽ, 2011 ലെ സെൻസസ് പ്രകാരം ഛത്തീസ്‌ഗഡിലെ പട്ടികവർഗ്ഗ (ആദിവാസി/വനവാസി) ജനസംഖ്യ വെറും 30.62% മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുകയുണ്ടായി. വലിയ ഒരു വംശീയ ഉൽമ്മൂലനം ഇവിടെ നടന്നുവെന്നു ലോകമെമ്പാടുമുള്ള ഗോത്ര വർഗ്ഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആ അവസരത്തിൽ ബോധ്യമായി. എങ്ങിനെയാണ് ഛത്തീസ്ഗഡിലെ ജനസംഖ്യാ ശാസ്ത്രത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്? വനസമ്പത്തും മനുഷ്യശക്തിയും ചൂഷണം ചെയ്തുകൊണ്ടിരുന്ന മാഫിയാ സംഘങ്ങൾ രണ്ടു ശക്തികളെ ഇതിനുവേണ്ടി ഉപയോഗിച്ചു. ഒന്ന് സ്വാതന്ത്ര്യലബ്‌ദിക്കു ശേഷം ഭാരതത്തിൽ തല പൊക്കിയ മാവോയിസ്റ്റുകൾ. രണ്ട്, എങ്ങിനെ...

ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി

Mathews Jacob August 02, 2025 അങ്ങിനെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ഇതിനുവേണ്ടി അക്ഷീണ പരിശ്രമം നടത്തിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയ്ക്കും വൈസ് പ്രസിഡന്റ്‌ ഷോൺ ജോർജിനും സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ഉപ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിനും അഭിനന്ദനങ്ങൾ! നിങ്ങളുടെ അക്ഷീണ പ്രയത്നങ്ങളുടെ മാറ്റ് കുറച്ചുകാണിക്കാനും തങ്ങൾ അമിത്ഷായെ കണ്ടാണ് കാര്യങ്ങൾ ശരിയാക്കിയതെന്ന് സ്ഥാപിക്കാനും കോൺഗ്രസ് എംപിമാരും സിപിഐഎം എംപിമാരും ശ്രമിക്കുന്നുണ്ട്. എട്ടുകാലി മമ്മൂഞ്ഞുമാരെ തൽക്കാലം അവഗണിക്കുക മാത്രമേ കരണീയമായുള്ളൂ. അവസരങ്ങൾ മുതലാക്കുന്നത് തെറ്റാണെന്ന് പറയുവാനും പറ്റില്ലല്ലോ. ഈ വിഷയത്തിൽ ഞാൻ എഴുതുന്ന കുറിപ്പുകളുടെ ഉദ്ദേശം കേരളത്തിലെ ബിജെപി പ്രവർത്തകരേയും നേതാക്കളെയും ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ്. സഭയിലെ സാധാരണക്കാർക്കും മറ്റ് പുരോഹിതർക്കും ഇവരെക്കുറിച്ചുള്ള മതിപ്പ് എന്തുമാത്രമാണ്, ഇവർ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറഞ്ഞാൽ സഭാ വിശ്വാസികൾ അത് ശിരസ്സാ വഹിക്കുമോ എന്നൊക്കെയുള്ള കാര്യങ്ങളുടെ നേർസ്ഥിതി എന്റെ കഴിഞ്ഞ കുറിപ്പുകളിൽ നിന്നും ബോധ്യമായിട്ടു...