Skip to main content

Posts

Showing posts from September, 2022

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്

  ഞാൻ എന്തുകൊണ്ട് പള്ളിപെരുന്നാളിനോട് സഹകരിക്കുന്നില്ല, നമ്മുടെ പള്ളിയുടെ പെരുന്നാൾ അഘോഷിക്കേണ്ടതല്ലെ എന്നൊക്കെ എൻറ്റെ പല സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിൽ ആരായുകയുണ്ടായി. എല്ലാവരുടെയും സംശയദൂരീകരണത്തിനും അറിവിനുംവേണ്ടി ഒരു വിശദീകരണം നൽകുകയാണ്. ഞാൻ പള്ളിപെരുന്നാളിനു എതിരാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. പള്ളിപെരുന്നാൾ ആഘോഷമായിത്തന്നെ നടത്തണമെന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ. എന്നാൽ, പള്ളിപെരുന്നാളുകളോട് ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളേയും  ഞാൻ എതിർക്കുന്നുവെന്നത് വാസ്തവമാണ്. എനിക്കെതിർപ്പുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുൻപ് എൻറ്റെ പള്ളിയിൽ - അടൂർ മലങ്കര കത്തോലിക്കാപ്പള്ളിയിൽ, പെരുന്നാൾ എങ്ങിനെയായിരിക്കണമെന്നാണ്  എൻറ്റെ  സങ്കൽപ്പമെന്ന് വിശദീകരിക്കാം.  എൻറ്റെ സങ്കൽപ്പത്തിലെ പള്ളിപെരുന്നാൾ കൊടിയേറ്റുന്ന ഞായറാഴ്‌ച്ച മുതൽ സാമപനദിവസമായ അടുത്ത ഞായറാഴ്‌ച്ച വരെയുള്ള ദിവസങ്ങളാണല്ലോ പെരുന്നാൾ ദിനങ്ങളായി കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ പള്ളി നല്ല രീതിയിൽ ദീപാലംകൃതമായിരിക്കണം. അവിവാഹിതരായ യുവജനങ്ങൾ,  വിവാഹിതരായ യുവജനങ്ങൾ,  വിദ്യാർത്ഥികളായ അഥവാ യുവാക...