Skip to main content

Posts

Showing posts with the label politics

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ കേരളത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. കോൺഗ്രസ്സിനെക്കുറിച്ചു ഇയാളെന്തിന് ആവലാതിപ്പെടണമെന്നു ആരെങ്കിലും ചോദിച്ചേക്കാം. അതിനൊരു വിശദീകരണം നൽകിക്കൊണ്ടുതന്നെ തുടങ്ങാം. എൻറ്റെ ഭാര്യ ഒരു കോൺഗ്രസ്സ്കാരിയാണ്. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്തും അവരൊരു കോൺഗ്രസ്സ്കാരിയായിരുന്നു. എൻറ്റെ നിലപാടുകൾക്കനുസ്സരിച്ച് അവരും മാറണമെന്ന ശാഠ്യം എനിക്കൊരുകാലത്തുമില്ലായിരുന്നു. (മക്കൾ ഇടതുപക്ഷക്കാരാണ്. അതായത് ഞങ്ങളുടെ കുടുംബത്തിൽ ഒരോ വ്യക്തിയും തൻറ്റെ വ്യക്‌തിസ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നു.) തെരഞ്ഞെടുപ്പ്‌ഫലം എൻറ്റെ നല്ല പാതിയില്‍ ഉളവാക്കിയ നിരാശയും അസംതൃപ്തിയും എനിക്കും പ്രശ്‌നമാണല്ലൊ! അതുതന്നെ കാരണം. കോൺഗ്രസ്സിൻറ്റെ നേതൃത്വം മാറണം, നേതൃത്വത്തിൻറ്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം എന്നൊക്കെ ഒരു വിഭാഗം കോൺഗ്രസ്സുകാർ ഉറച്ചുവിശ്വസിക്കുന്നു, അതിനുവേണ്ടി മുറവിളി കൂട്ടുന്നു. എന്നാൽ, എടുത്തുചാടി നേതൃമാറ്റം വേണ്ടാ, എല്ലാം സാവകാശം മതിയെന്നു കെ.സുധാകരനെയും കെ.മുരളീധരനെയും പോലെ ചിലരും പറയുന്നു. അത് വിവേകത്തിൻറ്റെ ശബ്ദമാണെന്ന് കോൺഗ്രസ്സുകാർ തിരിച്ചറിയണം. നേതൃത്വം മ...

ജടായു പ്രതിമ

  ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവ...

ഈ സമരം പരാജയപ്പെടണം

ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു. സ്വാഭാവികമായും ഈ സ്ഥിതി കുറേദിവസം കൂടി തുടരാനാണ് സാധ്യത. വൃദ്ധരും വയോധികരുമൊക്കെ സമരം ചെയ്യുന്നവരുടെയിടയിൽ ധാരാളമായി ഉള്ളതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ശൈലിയിൽ സമരത്തെ ഉരുക്കുമുഷ്ടികൾകൊണ്ട് അടിച്ചൊതുക്കാൻ നരേന്ദ്രമോദി സർക്കാർ തുനിയുമെന്നു തോന്നുന്നില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ അങ്ങിനെ നേരിടേണ്ട ആവശ്യവുമില്ല. തീവ്രവാദികളുടെ കടന്നുകയറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാ...

പഞ്ചാബി കർഷകസമരം; ഇരട്ടത്താപ്പിൻറ്റെ രാഷ്ട്രീയം

  പഞ്ചാബ് - ഹരിയാന കർഷകരു 2008 ലെ സമരം 2008 ഏപ്രിൽ 2 ന് നടന്ന സംഭവമാണ്. ആയിരക്കണക്കിനു കർഷകർ പഞ്ചാബിൽ നിന്നും ഹര്യാനയിൽ നിന്നും ചണ്ഡീഗഡിൽ ഒത്തുകൂടി മൻമോഹൻസിംഗ് സർക്കാരിനെതിരെ പ്രതിഷേധിച്ചു. ഭാരതീയ കിസ്സാൻ യൂണിയൻ പോലുള്ള പ്രമുഖ കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണ്ഡിയിൽ ലഭിക്കുന്നതിലും കൂടുതൽ വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ കോർപറേറ്റുകൾ തയ്യാറായിട്ടും സർക്കാർ അനുവദിക്കുന്നില്ലായെന്നായിരുന്നു അവരുടെ പ്രധാന പരാതി. സർക്കാർ കണ്ട ഭാവം നടിച്ചില്ല. കർഷകരല്ലേ അവർ ഒരു ദിവസം സമരം ചെയ്തിട്ടു പോകുമെന്നുള്ള കണക്കുകൂട്ടൽ സർക്കാരിനുണ്ടായിരുന്നു. മറ്റു നിവർത്തിയില്ലാതെ കർഷകർ അവരുടെ ഉൽപ്പന്നം കുറഞ്ഞവിലയ്ക്ക് മണ്ഡിയിൽത്തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. കർഷകർ കുറഞ്ഞ വിലയ്ക്ക് മണ്ഡിയിൽ കൊടുക്കുന്ന ഉൽപ്പന്നങ്ങൾ റിലയൻസ് പോലെയുള്ള കോർപറേറ്റുകൾ ഉയർന്നവിലയ്ക്ക് മണ്ഡിയിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോൾ ആർക്കാണ് ലാഭം? മണ്ഡിയിലെ ഏജൻറ്റ് എന്നറിയപ്പെടുന്ന ഇടനിലക്കാർക്ക് കോടിക്കണക്കിനു രൂപയുടെ കമ്മീഷൻ ഈ വർഷങ്ങളിൽ ലഭിച്ചു. അവർ തടിച്ചു കൊഴുത്തു. കൊട്ടാരസദൃശമായ വീടുകൾ പണിതു. നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ന...

ദില്ലിയിൽ നടക്കുന്ന കർഷക സമരാഭാസം

  ദില്ലിയിൽ ഇപ്പോൾ നടക്കുന്ന കർഷക സമരങ്ങളുടെ ദൃശ്യങ്ങൾ ടിവി യിൽ കാണുമ്പോൾ 1980 കളുടെ ആദ്യ പകുതിയിൽ നടന്ന ഖാലിസ്ഥാൻ പ്രക്ഷോഭം ഓർമ്മയിൽ ഓടിയെത്തുന്നു. ഈ ദൃശ്യങ്ങളിലെല്ലാം കൂടുതലും സർദാർജിമാരെയാണ് കാണാൻ സാധിക്കുന്നത്. 1980 ൽ ആരംഭിച്ച ഖാലിസ്ഥാൻ പ്രക്ഷോഭത്തിൻറ്റെയും മുൻനിരയിൽ തലപ്പാവണിഞ്ഞ സർദാർജിമാരായിരുന്നു. 1984 ജൂൺ ആദ്യവാരം അമൃതസാർ ഗോൾഡൻ ടെമ്പിളിൽ നടന്ന ബ്ലൂ സ്റ്റാർ ഓപ്പറേഷൻ സമയത്ത് ഗോൾഡൻ ടെംപിളിൽനിന്നും ഒരു 5 km ദൂരെ ഞാനും ഉണ്ടായിരുന്നു. ഞങ്ങളുടെ എയർഫോഴ്സ് ക്യാമ്പിലെ കെട്ടിടത്തിൻറ്റെ ടെറസ്സിൽ നിന്നും അന്നത്തെ ഫയർ വർക്സ് കുറെയൊക്കെ വ്യക്തമായി കാണുവാനും കേൾക്കുവാനും കഴിഞ്ഞു. രാഷ്ട്രീയപ്പാർട്ടി ഭേദമന്യേ സിക്കുകാർ ആരും ഖാലിസ്ഥാൻ വാദത്തെ എതിർത്തിരുന്നില്ല. ഞാൻ പരിചയപ്പെട്ടിട്ടുള്ള എല്ലാ സർദാർജിമാരും ഖലിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു. ഭയം തന്നെയാകും അവരെ നിയന്ത്രിച്ച വികാരം. അന്ന് പ്രസിഡണ്ട് ആയിരുന്ന സെയിൽ സിങ്ങിനു പോലും പിന്നീട് ഗോൾഡൻ ടെമ്പിളിൻറ്റെ പ്രവേശന കവാടത്തിൽ ഭക്തരുടെ പാദരക്ഷകൾ തുടച്ചുവൃത്തിയാക്കാനുള്ള ശിക്ഷ നേരിടേണ്ടി വന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രസർക്കാരും ഒരു പ്രത്യേക ...

ഫെമിനിസ്റ്റ് ആക്രമണം ന്യായമോ

ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ട്‌ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളും കൂടി ഡോ. വിജയ് പി. നായരെ അദ്ദേഹത്തിൻറ്റെ താമസസ്ഥലത്തു കയറി തല്ലിയത് കണ്ടപ്പോൾ മനസ്സ് വല്ലാതെ പ്രക്ഷുബ്ദമായി. വീട്ടിൽ കയറി ആർക്കും ആരെയും തല്ലാം എന്ന സ്ഥിതി അനുവദിച്ചുകൊടുത്താൽ ഈ നാട്ടിൽ എങ്ങിനെ ജീവിക്കും എന്നു ചിന്തിച്ചുപോയി. കുറേ നിമിഷത്തേക്കെങ്കിലും വലിയ അനീതിക്കും അധിക്ഷേപത്തിനും പാത്രമായ ഡോക്ടറോട് വലിയ സഹതാപം തോന്നി. ഇതിനെതിരെ പ്രതികരിക്കണം, അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നിയത് അപ്പോഴാണ്. കുറേ നാളുകളായി ഫേസ്ബുക്കിൽ പോസ്റ്റുന്നത് കുറച്ചിരിക്കുകയായിരുന്നെങ്കിലും ഇത് പ്രതികരിക്കേണ്ട സന്ദർഭമാണെന്നുള്ളതായിരുന്നു അപ്പോഴത്തെ ചിന്ത. എന്തായാലും ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നതിനു മുൻപ് അയാളുടെ വീഡിയോ ഒന്നു കാണണമെന്ന് തോന്നി. നിർദോഷിയായ അദ്ദേഹത്തെ പിന്താങ്ങാനും ന്യായീകരിക്കാനുമുളള എന്തെങ്കിലും അദ്ദേഹത്തിൻറ്റെ തന്നെ വിഡിയോയിൽ നിന്നും കിട്ടിയാൽ നമ്മുടെ ജോലി എളുപ്പമാവുമല്ലോയെന്നും കരുതി. അങ്ങിനെയാണ് ഡോക്ടറുടെ വീഡിയോ യൂട്യൂബിൽ തപ്പാൻ തുടങ്ങിയത്. അപ്പോളാണ് “ഫെമിനിസ്റ്റുകൾ എന്തുകൊ...

പൗരത്വ നിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്തെങ്ങും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻഭൂരിപക്ഷത്തോടുകൂടി 2019 ഏപ്രിലിൽ അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ഇതൊരു സുവർണ്ണാവസരമായി കാണുകയും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. ഈ നിയമഭേദഗതി പഠിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒരു വസ്തുതയാണ് ഇത് പൗരത്വം കൊടുക്കാനുള്ളതാണ്; ആരുടെയും  പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല എന്നുള്ളത്.  ബി.ജെ.പി ഗവണ്മെന്റ് അവതരിപ്പിച്ച ബില്ലായതുകൊണ്ടു എന്തെങ്കിലും ചതിക്കുഴികൾ ഉണ്ടാവും, ബില്ലിനു ശേഷം  ദേശീയ പൗരത്വ   രജിസ്റ്റർ നടപ്പിലാക്കുന്ന സമയത്തു  മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടും അവരെല്ലാം തടങ്കൽ പാളയങ്ങളിലേക്ക് മാറ്റപ്പെടും എന്നൊക്കെയാണ് കലാപം അഴിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയവർ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിച്ചിരുന്നത്. ഈ ദുഷ്പ്രചാരണം അച്ചടി-ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഒരു വലിയ ജനവിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ബില്ലിനെതിരെ നുണ പ്രചാരണം നടത്തു...

ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - ഒരവലോകനം

കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ്  ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ്  തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു. MLA മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെലവേറിയ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ജനം അംഗീകരിക്കുന്നില്ലായെന്ന പ്രത്യക്ഷമായ ഒരു സന്ദേശം വായിച്ചെടുക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾ ഇനിയും തയ്യാറായാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇക്കാര്യങ...

കേരളം പരാജിതരുടെ നാടോ?

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്? സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട്...

വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ

യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്‌. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ. പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും  നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന യാഥാർഥ്യമാ...

നാം എന്തു പഠിച്ചു?

1924 ലെ മഹാ പ്രളയമാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കം. കൊല്ലവർഷം 1099 ൽ സംഭവിച്ചതുകൊണ്ട് 99 ലെ പ്രളയം എന്ന് അറിയപ്പെടുന്നു. അതിലും വലിയ, അതിലും പ്രഹരശേഷി കൂടിയ പ്രളയമാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രായമായ, അറിവും ഓർമ്മയുമുള്ള മഹാരഥന്മാർ നമ്മെ ഓർമ്മപ്പെടുത്തുന്നു. മഹാപ്രളയത്തിന് കാരണം കണ്ടുപിടിക്കുന്നതിൽ പോലും നമ്മുടെ സമൂഹത്തിൻറ്റെ പല തരത്തിലുമുള്ള വേർതിരിവ് പ്രകടമാണ്. കർദിനാൾ ആലഞ്ചേരി പിതാവിനെ അകാരണമായി ക്രൂശിക്കാൻ തുനിഞ്ഞതിൻറ്റെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ടി വി  ചർച്ചകൾ സംഘടിപ്പിക്കുന്നതിൻറ്റെയും എതിരായുള്ള ദൈവകോപമാണെന്ന് ക്രൈസ്തവരിൽ ഒരു വിഭാഗം പറയുമ്പോൾ, കുമ്പസാര രഹസ്യങ്ങൾ വെച്ച് വിലപറഞ്ഞു സ്ത്രീപീഡനം നടത്തിയ വൈദീകർക്കെതിരെ നിലപാടുകളെടുക്കുകയും അവരെ മാധ്യമ വിചാരണനടത്താൻ തുനിഞ്ഞതും ഈ ദൈവകോപത്തിനു കാരണമായെന്ന് മറ്റൊരു വിഭാഗം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. കുമ്പസാരം തന്നെ ഒഴിവാക്കേണ്ടതാണെന്ന് വാദിച്ച ഒരു കൂട്ടം ക്രിസ്‌തുനിഷേധികൾക്കുള്ള ദൈവത്തിൻറെ ചുട്ട മറുപടിയാണിതെന്ന് മറ്റൊരു വിഭാഗവും നിലപാടെടുക്കു...

വിദേശ സഹായം അനിവാര്യമോ?

വിദേശ സഹായം അനിവാര്യമോ? കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനു വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്ത ധനസഹായം കേന്ദ്രസർക്കാർ നിരാകരിച്ചത് വലിയ വിവാദമായിരിക്കയാണ്. കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത് ഇന്ത്യാമഹാരാജ്യം 2004 ഡിസംബർ മുതൽ ഇന്നലെ വരെ പിന്തുടർന്നിരുന്ന നയമാണ്. 2004 ഡിസംബർ 26-നു സുനാമി ദുരന്ത സമയത്ത് ഇപ്പോൾ ലഭിച്ചപോലെയുള്ള സഹായ വാഗ്ദാനങ്ങൾ പല വിദേശ രാജ്യങ്ങളിൽ നിന്നും ലഭിക്കുകയുണ്ടായി. ഇന്ത്യ അവയെല്ലാം വിനയപൂർവ്വം നിരസിച്ചുവെന്നു മാത്രമല്ല സുനാമിമൂലം കഷ്ടത അനുഭവിച്ച മറ്റു പല രാജ്യങ്ങളെ സഹായിക്കുകയും ചെയ്തു. 2004 നു മുൻപ് ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ ഇന്ത്യ വിദേശസഹായം സ്വീകരിച്ചിരുന്നു. 1991 ലെ ഉത്തർകാശി ഭൂകമ്പം, 1993 ലെ ലത്തൂർ ഭൂകമ്പം, 2001 ലെ ഗുജറാത്ത് ഭൂകമ്പം, 2004 ജൂലൈയിലെ ബീഹാർ വെള്ളപ്പൊക്കം മുതലായ ഭീകര ദുരന്തങ്ങളിൽ ഇന്ത്യ വിദേശ സഹായം സ്വീകരിച്ചിരുന്നു.  എന്നാൽ, 2005 ലെ കാശ്മീർ ഭൂകമ്പം, 2013 ലെ ഉത്തരാഖണ്ഡ് ഭൂകമ്പം 2014 ലെ കാശ്മീർ വെള്ളപ്പൊക്കം മുതലായ അതിഭീകര ദുരന്തം നേരിടുന്ന സമയത്ത് ഇന്ത്യ 2004 ഡിസംബറിൽ മൻമോഹൻസിംഗ് സർക്കാർ എടുത്ത തീരുമാനം പിന്തുടർന്നു എല്ലാ വിദേശസഹാ...

Kerala a Fertile Land for Religion

Kerala a Fertile Land for Religion In my childhood days, one propaganda against communist party was that if it comes to power Christian churches would be either demolished or converted to schools or cultural institutions. Some fabricated cases of converting churches to schools and cultural institutions in USSR after the revolution were cited to substantiate this propaganda. In addition to anti-communist newspapers, the Christian clergy was behind spreading this malicious disinformation. Apparently, most Christians believed this. The church goers, mostly from middle and lower classes, turned out to be puppets in the hands of the clergy and upper-class members of the church. And, naturally, a large section of uninformed Christians considered communist party as anti-Christian and joined the fight against it by becoming staunch congress supporters. I have clear memory of this type of organized defence from church against communism in 1965, when I was a 12-year-old boy. The purported news t...