Skip to main content

Posts

Showing posts from November, 2025

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ദേവാലയത്തിൻറ്റെ മെയിൻറ്റനൻസ്

Mathews Jacob November 06, 2025 അടൂർ തിരുഹൃദയപ്പള്ളിയിലെ ഒരു ഇടവകാംഗം 2025 നവംബർ 4 ന് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് താഴെ കൊടുക്കുന്നു. പുതിയ പള്ളി നിർമാണ സമയത്ത് വളരെ ഉത്തരവാദിത്വം ഉള്ള ചുമതല വഹിച്ചിരുന്ന ആളാണ് അച്ചായാൻ. അന്ന് പള്ളിയിലെ അനാവശ്യ ചെലവുകൾക്ക് എതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല? നിലവാരം ഇല്ലാത്ത പല നിർമ്മിതി കളും നശിച്ചു തുടങ്ങി. അന്നത്തെ അനാവശ്യ ആഡംബര നിർമ്മിതികളെ പിന്തുണച്ചിട്ട് ഇപ്പോൾ പുറത്തിരുന്ന് കുറ്റം പറയുന്നത് ശരിയായ നിലപാണൊ? അന്ന് വിനീത വിധേയനായി പല അനാവശ്യ ചിലവുകൾക്കും കൂട്ടു നിന്നിട്ട് ഇന്ന് മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയൊ എന്ന് ആത്മവിമർശനം നടത്തുന്നത് നന്നായിരിക്കും. അന്നത്തെ പുറത്തു നിന്നു പിരിച്ച പണത്തിൻ്റെ കണക്കുകൂടി ഈ സമയത്ത് പരിശോദിക്കുന്നത് നന്നായിരിക്കും. 2017 സെപ്റ്റംബർ 19 നായിരുന്നു പള്ളിയുടെ കൂദാശ നടന്നത്. കൃത്യം എട്ടു വർഷവും ഒരു മാസവും കഴിഞ്ഞു, 2025 ഒക്ടോബർ അവസാനം നടന്ന പള്ളിക്കമ്മിറ്റി യോഗത്തിലാണ് ഇത്തരം ഒരു ആരോപണം ആദ്യം ഉയർന്നതായി കേട്ടത്. “മണ്ടന്മാർ പണിഞ്ഞ പള്ളി” എന്ന് ഒരു കമ്മിറ്റിയംഗം പരാമർശിച്ചുവെന്നാണ് അറിവ്. എന്നാൽ സത്യം എന്താണ്? “മനോഹരമായ...

ഉത്തരാധുനിക കാലത്തെ പള്ളി പൊതുയോഗങ്ങൾ

Mathews Jacob November 04, 2025 “അടൂരാൻ” എന്നൊരു ബ്ലോഗർ അക്കൗണ്ടിൽകൂടി പള്ളിപ്പെരുന്നാളിനെക്കുറിച്ച് ഞാൻ ഉയർത്തിയ ചോദ്യങ്ങൾക്ക്‌ മറുപടി എന്ന രീതിയിൽ ആധുനിക യുവാക്കളുടെ “ട്രോൾ” ഭാഷയിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നത് എന്റെ ശ്രദ്ധയിലും വന്നു. “അടൂരാൻ” ഒരു അപരനാമം ആണ്. ആളിന്റെ യഥാർത്ഥ ഊരും പേരും അറിയില്ല. അതുകൊണ്ടതന്നെ അതിനൊന്നും പ്രതികരിക്കേണ്ട കാര്യവുമില്ല. ഇത് സംവാദത്തിന്റെയോ തർക്കത്തിന്റെയോ ജയത്തിന്റെയോ പരാജയത്തിന്റെയോ ഒന്നും വിഷയമല്ല. എന്നെപ്പോലെയുള്ള വായോധികരെ ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടുന്നതിൽനിന്നും ഒഴിവാക്കേണ്ട ചുമതല സത്യത്തിൽ വികാരിയച്ചനുണ്ടായിരുന്നു. ഞായറാഴ്ച്ച കുർബ്ബാന കഴിഞ്ഞുള്ള അന്നൗൺസ്‌മെന്റ് സമയം ആണല്ലോ ആളുകളെ അവരറിയാതെ ഇത്തരം സാഹചര്യങ്ങളിലേക്ക് തള്ളി വിടുന്നത്. എന്നെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് ഇതിൽനിന്നും ഇളവുകൊടുക്കണം. അഥവാ ഞങ്ങളാരെങ്കിലും പോകുവാനായി എണീറ്റാൽ വികാരിയച്ചൻ പരസ്യമായി അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഒന്നുകൊണ്ടുമാത്രമാണ് ഞങ്ങൾ ഈ പീഡനത്തിന് ഇരുന്നു തരുന്നത്. കഴിഞ്ഞയാഴ്ചയിലും സുവിശേഷ സംഘത്തിന്റെ പ്രതിനിധിയെ കുർബ്ബാനക്ക് ശേഷം വചനപ്രഘോഷണത്തിനു അച്ചൻ ക്ഷണിച്ചപ...