Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
പതിനെട്ടാമത്തെ വയസ്സിൽ സിപിഐ(എം)ൻറ്റെ നെല്ലച്ചേരി ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി 49-ആം വയസ്സുവരെ പാർട്ടിയുടെ പല ഘടകങ്ങളിലും പ്രവർത്തിച്ചു നിസ്വാർത്ഥ സേവനം കാഴ്ചവെച്ച, പാർട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരുത്തമ സഖാവായിരുന്നു ടി.പി ചന്ദ്രശേഖരൻ. എസ്.എഫ്.ഐ. ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, സംസ്ഥാന ജോയൻറ്റ് സെക്രട്ടറി, കേന്ദ്രസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.(എം)ൻറ്റെ ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗവുമായിരുന്നു. സിപിഐ(എം)ൽ കടുത്ത ആശയസംഘർഷങ്ങളും വിഭാഗീയതയും നിലനിന്നിരുന്ന കാലഘട്ടത്തിൽ വി.എസ് അച്യുതാനന്ദൻറ്റെ അനുഭാവിയായിരുന്നു ചന്ദ്രശേഖരൻ. വി.എസ് അനുയായികളെ തിരഞ്ഞുപിടിച്ചു പുകച്ചു പുറത്തുചാടിക്കുന്ന പ്രക്രിയയിൽ 2009-ൽ ചന്ദ്രശേഖരനും പാർട്ടിക്ക് പുറത്തായി. സിപിഐ(എം) വിമതർ ഒത്തുകൂടി റവലൂഷണറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം കൊടുത്തു മാർക്സിസ്റ്റ് പാർട്ടിയിലെ ആശയസമരം തുടർന്നു. വി.എസ് അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തിൽതന്നെ ഒത്തു...