Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
Mathews Jacob September 28, 2025 എന്താണ് ശബ്ദമലിനീകരണം? ശബ്ദമലിനീകരണം എന്നത് മനുഷ്യരിലും മൃഗങ്ങളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദത്തിന്റെ വ്യാപനമാണ്. ലോകമെമ്പാടുമുള്ള ബാഹ്യ ശബ്ദത്തിന്റെ ഉറവിടം പ്രധാനമായും യന്ത്രങ്ങൾ, ഗതാഗതം, പ്രചാരണ സംവിധാനങ്ങൾ മുതലായവയാണ്. നിർഭാഗ്യവാശാൽ, പരിഷ്കൃതലോകരാജ്യങ്ങളിൽ നിലവിലില്ലാത്ത മറ്റൊരു ശബ്ദമലിനീകരണ ശ്രോതസ്സുകൂടി നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ, നിലനിൽക്കുന്നുണ്ട്. പൊതുയോഗങ്ങളിലോ ആരാധനാലയങ്ങളിലോ കരിസ്മാറ്റിക് യോഗങ്ങളിലോ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളാണ് ഈ ശബ്ദമലിനീകരണ ശ്രോതസ്സ്. പാശ്ചാത്യ രാജ്യങ്ങളിലും ലോകത്തെ മറ്റ് പരിഷ്കൃത രാജ്യങ്ങളിലും ആളുകൾ കൂടുന്നയിടങ്ങളിൽ അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ശബ്ദമലിനീകരണം നടത്തുന്നവർ ഉടനടി നടപടി നേരിടേണ്ടി വരികയും വലിയ തുകകൾ പെനാൽറ്റിയായി അടക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഒരു സർക്കാരും ഇതിൽ ഇടപെടില്ല. ഈ പിൻവലിയലിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ശബ്ദമലിനീകരണം എന്താണെന്നോ അതിന്റെ ദൂഷ്യഫലങ്ങൾ എന്താണെന്നോ ഉള്ള ധാരണ ജനങ്ങൾക്കോ ഭരിക്കുന്നവർക്കോ കാര്യമായി ഉ...