Skip to main content

Posts

Showing posts from January, 2018

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ചികിത്സാച്ചെലവുകളും ഇന്‍ഷുറന്‍സ് പരിരക്ഷയും

  ക്യാൻസർ എന്ന മാരകരോഗം പിടിപെട്ട് അതിനെ ധൈര്യമായി നേരിട്ട് ചികിൽസിച്ചു അസുഖം ഭേദമായി ജീവിതത്തിലേക്കു തിരിച്ചു വന്ന പ്രമുഖരായ ചില വ്യക്തികളെ ഓർമ്മിച്ചെടുക്കാം. മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സിനിമാനടൻ ഇന്നസെന്റ് ആയിരിക്കും. ക്യാൻസറിനെ തോൽപ്പിച്ചു ജീവിതത്തിലേക്കു തിരിച്ചു വന്നതിനു ശേഷം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച്‌ വിജയിച്ച്‌ ഇപ്പോൾ എം പി ആയി ജനസേവനം നടത്തുന്നു. അദ്ദേഹത്തിന്റെ പ്രിയതമയും ഈ അസുഖത്തിന്റെ പിടിയിലാവുകയും അതേപോലെ തന്നെ ചികിൽസിച്ചു ഭേദമായി ജീവിതത്തിലേക്കു മടങ്ങി വരികയും ചെയ്തു. കായികപ്രേമികളുടെ മനസിലേക്കു ആദ്യം കടന്നുവരുന്നത് യുവരാജ് സിംഗിന്റെ പേരായിരിക്കും. ശ്വാസകോശ ക്യാൻസർ ബാധിച്ച അദ്ദേഹം അമേരിക്കയിൽ കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയമായി പൂർണമായും രോഗവിമുക്തനായി ജീവിതത്തിലേക്കു തിരിച്ചു വരികയും 2012 ലെ ടി-20 ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്ത വിജയഗാഥ അറിയാത്ത ഇൻഡ്യാക്കാരനുണ്ടാവില്ല. ബോളിവുഡ് നടി മനീഷ കൊയ്‌രാള നാല്പത്തിരണ്ടാം വയസിൽ ഒവേറിയൻ ക്യാൻസർ എന്ന അസുഖത്തിന്റ പിടിയിലായി. അവരും അമേരിക്കയിൽ പോയി കീമോതെറാപ്പിയും മറ്റും ച...