Skip to main content

Posts

Showing posts from May, 2009

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

The Price of Conversion: How an Expat Job Became a Fight for My Life

Mathews Jacob 26-May-2009 മലയാളത്തിൽ വായിക്കാം My years serving in the Indian Air Force were perhaps the most peaceful and joyful period of my life. This happiness was largely due to the sheer diversity of the men I served with. We were a microcosm of India, mingling across different states, cultures, and religions. Nobody ever questioned another's faith; in that uniform, religion simply didn't matter. This beautiful harmony was shattered on my very first day as an expatriate worker in a foreign country. I immediately realized that here, religion was a tool for systemic discrimination. A Salary Based on Faith, Not Skill To my shock, religion and nationality were the primary criteria for determining a worker’s salary, far outweighing the nature, quality, or volume of their work. A person belonging to the dominant religion and nationality would receive almost double the pay of someone from a less-privileged faith or nation, regardless of their skill level. Life outside of work wa...

മതപരിവർത്തനത്തിന്റെ വില: ഒരു പ്രവാസി ജോലി എന്റെ ജീവനു വേണ്ടിയുള്ള പോരാട്ടമായി മാറിയപ്പോൾ

M athews Jacob 26-May-2009   Read in English ഇന്ത്യൻ എയർഫോഴ്സിലെ എന്റെ സേവനവർഷങ്ങളായിരുന്നു ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും ശാന്തവും സന്തോഷകരവുമായ കാലഘട്ടം. സഹപ്രവർത്തകരുടെ വൈവിധ്യമായിരുന്നു ആ സന്തോഷത്തിന് പ്രധാന കാരണം. വെവ്വേറെ സംസ്ഥാനങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവയിൽ നിന്നുള്ളവർ ഒരുമിച്ച് ചേർന്ന ഭാരതത്തിന്റെ ഒരു കൊച്ചുരൂപമായിരുന്നു ഞങ്ങൾ. ആരും മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല; ആ യൂണിഫോമിൽ മതത്തിന് യാതൊരു സ്ഥാനവുമില്ലായിരുന്നു. എന്നാൽ ഒരു വിദേശരാജ്യത്ത് പ്രവാസി തൊഴിലാളിയായി എത്തിയ ആദ്യദിനം തന്നെ ഈ മനോഹരമായ മത സൗഹാർദ്ദ സങ്കല്പം തകർന്നുതരിപ്പണമായി. വ്യവസ്ഥാപിതമായ വിവേചനത്തിനുള്ള ഒരു ആയുധമാണ് അവിടെ മതമെന്ന് എനിക്ക് ഉടനടി ബോധ്യപ്പെട്ടു. നൈപുണ്യമല്ല, മതമാണ് ശമ്പളം നിശ്ചയിക്കുന്നത് തൊഴിലിന്റെ സ്വഭാവമോ ഗുണനിലവാരമോ അളവോ അല്ല, മറിച്ച് മതവും ദേശീയതയുമാണ് ഒരു തൊഴിലാളിയുടെ ശമ്പളം നിശ്ചയിക്കുന്ന പ്രധാന മാനദണ്ഡങ്ങൾ എന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഭരണകൂടത്തിന്റെ മതത്തിലും രാജ്യത്തിലുംപെട്ട ഒരാൾക്ക്, അവരുടെ നൈപുണ്യത്തെക്കാളുപരി, കുറഞ്ഞ ആനുകൂല്യങ്ങളുള്ള മറ്റു മതസ്ഥരോ രാജ്യക്...