Skip to main content

Posts

Showing posts with the label Sprituality

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

എന്റെ ദൈവ വിശ്വാസം

  Read in English എന്റെ ദൈവ വിശ്വാസം എന്താണെന്നുള്ള ഒരു അന്വേഷണമാണ് ഈ വരികൾ. എന്റെ അൻപതാം പിറന്നാളിൽ എഴുതി തുടങ്ങിയ ഈ ബ്ലോഗ് ഇപ്പോഴും പൂർത്തിയായിട്ടില്ല എന്നതാണ് വാസ്തവം. സത്യത്തിൽ ഓരോ ജന്മദിനത്തിലും എന്തെങ്കിലും കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ നടത്താൻ ശ്രദ്ധിച്ചിട്ടുണ്ട്. എപ്പോൾ വായിച്ചാലും ആ സമയത്ത് ദൈവത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ വായിക്കുന്നവർക്ക് മനസ്സിലാകണമെന്ന ഒരു നിർബന്ധബുദ്ധി ഉള്ളതുകൊണ്ടാണ് കലാകാലങ്ങളിൽ ഈ വരികളിൽ മാറ്റങ്ങൾ വരുത്തുന്നത്. എന്താണ് എന്റെ ദൈവവിശ്വാസം? ബാല്യകാലം മുതലുള്ള എന്റെ വിശ്വാസത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുള്ളത്? ഒരു ക്രിസ്ത്യാനി എന്ന് സ്വയം വിളിക്കുന്നുണ്ടോ? മുതലായ ചില ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ച് അതിന്റെ ഉത്തരം രേഖപ്പെടുത്തുന്ന ഒരു രീതിയാണ് അവലംബിക്കുന്നത്. പള്ളികളിലും അമ്പലങ്ങളിലും നേർച്ച കാഴ്ചകളർപ്പിച്ച് പെരുന്നാളുകളിലും ഉത്സവങ്ങളിലും കൃത്യമായി പങ്കെടുത്ത്, ആ ഭക്തിയുടെ ഫലമായി ദൈവം അത്ഭുതങ്ങൾ നടത്തുമെന്നും, ജീവിതത്തിലെ നന്മകളും വിജയങ്ങളുമെല്ലാം ദൈവീകമായ ഇടപെടൽ മാത്രം കൊണ്ടാണെന്നും, തിന്മകളും പരാജയങ്ങളുമെല്ലാം ഏതോ സങ്കൽപ്പിക ശത്രുദോ...

My Faith in God

മലയാളത്തിൽ വായിക്കാം   This piece is an ongoing inquiry into what I truly believe. Written initially on my 50th birthday, this blog remains a work in progress—and intentionally so. On every birthday, I revisit these lines to refine or add to them, driven by a desire that whenever anyone reads this, it accurately reflects my evolving understanding of the Divine at that moment in time. To explore this, I ask myself three central questions: What is my faith? How has it evolved since childhood? Do I truly call myself a Christian? First, let me clarify: I do not belong to the modern brand of believers who offer rituals and vows at churches or temples, expecting divine miracles in return. I do not view life's successes as mere supernatural favors, nor do I attribute failure to fictitious evil eyes that demand blind rituals, intense chanting, or frantic vows to fix. What Is My Faith? In truth, I do not see myself as a believer, but as a seeker of Truth. Being a seeker naturally brings shi...