Skip to main content

Posts

Showing posts with the label Life Insurance Mutual Fund

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

ജീവിതത്തിൽ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ഷണികമായ ഇഹലോകവാസത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അത്ര വലിയ ഒരാവശ്യമാണോ എന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. ഒറ്റ ഉത്തരമേയുള്ളൂ. നിങ്ങൾ ഒറ്റത്തടിയായി, ഭാര്യയും കുട്ടികളും ഒന്നും ഇല്ലാതെ, ജീവിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് എങ്ങിനെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, നിങ്ങൾ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ, നിങ്ങളെ ആശ്രയിച്ചു കുറേ ജീവനുകൾ ഉണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ബാധ്യതപ്പെട്ടിരിക്കുന്നു. അതിന് സാമ്പത്തിക അച്ചടക്കം ശീലിച്ചേ പറ്റൂ താനും. സാമ്പത്തിക ഭദ്രത കൈവരിക്കാൻ ചില നിർദ്ദേശങ്ങൾ ഇവിടെ കൊടുക്കുകയാണ്. Read in English 1. എപ്പോൾ തുടങ്ങണം? നാളെ, നാളെ എന്ന രീതിയിൽ നീട്ടിക്കൊണ്ടുപോകാവുന്ന ഒന്നല്ല സാമ്പത്തിക അച്ചടക്കം. ആദ്യത്തെ ശമ്പളം വാങ്ങുന്ന സമയം മുതൽ അത് തുടങ്ങണം. എല്ലാ മാസവും ഒരു നിശ്ചിത തുക മിച്ചം പിടിച്ചു ചട്ടിയിൽ ചേരുകയോ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇടുകയോ ചെയ്തതുകൊണ്ട് സാമ്പത്തിക ഭദ്രത കൈവരിക്കില്ല. പതിനഞ്ചോ ഇരുപതോ ഇരുപത്തിയഞ്ചോ വർഷത്തിനുശേഷം ജോലിയിൽ നിന്നു വിരമിക്കുമ്പോൾ എങ്ങിനെ ഒരു നിത്യ വരുമാനം ഉറപ്പിക്കാമെന്നുകൂടി ശമ്പള...