Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
2019 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്തെങ്ങും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വൻഭൂരിപക്ഷത്തോടുകൂടി 2019 ഏപ്രിലിൽ അധികാരത്തിൽ വന്ന നരേന്ദ്രമോഡി സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും ഇതൊരു സുവർണ്ണാവസരമായി കാണുകയും അത് സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. ഈ നിയമഭേദഗതി പഠിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒരു വസ്തുതയാണ് ഇത് പൗരത്വം കൊടുക്കാനുള്ളതാണ്; ആരുടെയും പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല എന്നുള്ളത്. ബി.ജെ.പി ഗവണ്മെന്റ് അവതരിപ്പിച്ച ബില്ലായതുകൊണ്ടു എന്തെങ്കിലും ചതിക്കുഴികൾ ഉണ്ടാവും, ബില്ലിനു ശേഷം ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്ന സമയത്തു മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടും അവരെല്ലാം തടങ്കൽ പാളയങ്ങളിലേക്ക് മാറ്റപ്പെടും എന്നൊക്കെയാണ് കലാപം അഴിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയവർ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിച്ചിരുന്നത്. ഈ ദുഷ്പ്രചാരണം അച്ചടി-ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഒരു വലിയ ജനവിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ബില്ലിനെതിരെ നുണ പ്രചാരണം നടത്തു...