Skip to main content

Posts

Showing posts from July, 2025

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

അന്തമില്ലാത്ത മതപ്രീണനം

Mathews Jacob August 01, 2025 ക്രിസ്ത്യൻ മതമേലക്ഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് എന്തെങ്കിലും രാഷ്ട്രീയ നേട്ടം കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ കൈവരിക്കാമെന്ന് ഏതെങ്കിലും ബിജെപി നേതാക്കൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് സ്വപ്നമായി തന്നെ അവശേഷിക്കും. കാരണം, എല്ലാ ക്രൈസ്തവ സഭകൾക്കും അവരുടേതായ വ്യാമോഹങ്ങൾ ഉണ്ട്. അവ സാക്ഷാൽക്കരിക്കാനുള്ള മാർഗ്ഗമായി മതമേലധ്യക്ഷന്മാർ ഈ സൗഹൃദം ദുരുപയോഗിക്കും. മതപ്രീണനം മാത്രം ഇന്ധനമായി ഉപയോഗിച്ച് അധികാരത്തിലെത്തുകയും അധികാരം നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കണ്ടു മടുത്താണ് ഞാൻ ബിജെപിയിൽ ചേർന്നത്. ബിജെപിയും അതുവഴി തന്നെ നീങ്ങുന്നത് കാണുമ്പോൾ ഈ പാർട്ടിയും അട്ടിമറിക്കപ്പെട്ടുവോയെന്ന് സംശയിക്കുകയാണ്. ഛത്തീസ്‌ഗഡ് സംഭവത്തിനു ശേഷം ബിജെപിയുടെ ക്രിസ്ത്യൻ വോട്ടുബാങ്ക് ഒലിച്ചുപോയിയെന്ന് ആശ്വസിക്കുന്ന മറ്റു പാർട്ടിക്കാരുണ്ട്. അവർ ആശ്വസിക്കട്ടെ! അങ്ങിനയൊരു വോട്ട് ബാങ്ക് ഇല്ലായെന്നതാണ് വാസ്തവം. തമ്മിൽ കലഹിച്ചു കഴിയുന്ന സഭകളിലെ ആളുകൾക്ക്‌ എങ്ങിനെ വോട്ട് ബാങ്ക് ആയി മാറാൻ കഴിയും? മാർപ്പാപ്പയെ അനുസരിക്കാത്ത കുഞ്ഞാടുകൾ ലോക്കൽ പോപ്പ് പറയുന്നത...

ഛത്തീസ്ഗഡ്... നിക്കോദിമോസിൻറ്റെ ഡാഷ്

Mathews Jacob July 31, 2025 തൻറ്റെ സമ്മതത്തോടെയല്ല തന്നെ എവിടേക്കോ കൊണ്ടുപോകുന്നതെന്ന് മൂന്ന് പെൺകുട്ടികളിൽ ഒരാൾ മൊഴി നൽകിയിരുന്നുവെങ്കിലും എല്ലാ രേഖകളും ഭദ്രമാണ് കോടതിയിൽ നിരപരാധിത്വം തെളിയിക്കുവാൻ കഴിയുമെന്നൊക്കെ കന്യസ്ത്രീകൾക്ക് പിന്തുണ നൽകുന്നവർ പറഞ്ഞപ്പോൾ സെഷൻസ് കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്നാണ് ഞാനും കരുതിയത്. എന്നാൽ, ഇന്നലെ സേഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാതെ NIA കോടതി പരിഗണിക്കട്ടെയെന്ന് പറഞ്ഞിരിക്കുന്നു; കന്യാസ്ത്രീകൾ ജയിൽവാസം തുടരുന്നു. കന്യാസ്ത്രീകളുടെ ജയിൽവാസം എങ്ങിനെയും നീളണം എന്നാഗ്രഹിച്ച ബിജെപിയുടെ ശത്രുക്കൾ വലിയ സന്തോഷത്തിലാണ്. അവർ ഛത്തീസ്ഘട്ടിൽ തന്നെ തമ്പടിച്ചു കന്യാസ്ത്രീകളെ എങ്ങിനെ കൂടുതൽ ഉപദ്രവിക്കാം എങ്ങിനെ തദ്ദേശവാസികളെ കൂടുതൽ പ്രകോപിപ്പിക്കാം എന്നൊക്കെയുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. “ഛത്തീസ്ഗഡ് ബിജെപിക്ക് വിനയാകുമോ?” എന്നാണ് ഇന്നലെ സെഷൻസ് കോടതി തീരുമാനത്തിനു ശേഷം ഉയരുന്ന ചോദ്യം. “ആകും” എന്നുതന്നെയാണ് എന്റെയും ഉത്തരം. അതായത്, കേരളത്തിലെ ബിജെപിക്ക് ദോഷമാകും. എന്നാൽ, അഖിലേന്ത്യാ അടിസ്ഥാനത്തിലും പ്രത്യേകിച്ച് ഛത്തീസ്‌ഘട്ട്...

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം

Mathews Jacob July 30, 2025 ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം ശ്രഷ്ടിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ മത വിഭാഗത്തിൽ പെടുന്നവർ കൂടുതലുള്ള ഗോവയിലോ മണിപ്പുരിലോ മിസ്സോറാമിലോ ഒന്നും ഇത് അത്ര വലിയ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലതാനും. മൂന്ന് ആദിവാസി പെൺകുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് നിദാനമായത്. ഇതിൽ ഒരു പെൺകുട്ടിയുടെ സഹോദരൻ എന്ന് പറയുന്ന ഒരു യുവാവ് അവിടെ എത്തി ഇവരെ ഇവരുടെ സമ്മതമില്ലാതെ പ്രഖ്യാപിത നക്സൽ മേഘലയായ ബെസ്ത്തറിൽ നിന്നും കടത്തികൊണ്ട് വരികയാണെന്നു പറഞ്ഞ് ബെഹളമുണ്ടാക്കി പൊതുജനശ്രദ്ധ ആകർഷിച്ചു. ഇയാൾ യഥാർത്ഥ സഹോദരനാണോ അർദ്ധ സഹോദരനാണോ ബജ് രംഗദൾ പ്രവർത്തകനാണോ എന്നതൊക്കെ തർക്കവിഷയങ്ങളാണ്; തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്. ഏതായാലും റയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ജനങ്ങൾ യുവതികളുടെ സഹായത്തിനെത്തി. എത്തിയവരെല്ലാം ബജ്-രംഗദൾ പ്രവർത്തകരാണ് എന്നാണ് കേരളമെന്ന ഇട്ടാവട്ടത്തിൽ അഭിരമിക്കുന്നവർ പറയുന്നത്. ഏത് റെയിൽവേ സ്റ്റേഷനിലും ജനക്കൂട്ടം അക്രമാസക്തമാകുന്ന സാഹചര്യത്തിൽ റയിൽവേ പോലീസ് ഇടപെടുമല്ലോ. ദു...