Skip to main content

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം

Mathews Jacob
July 30, 2025

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം ശ്രഷ്ടിച്ചിരിക്കുകയാണ്. ക്രിസ്ത്യൻ മത വിഭാഗത്തിൽ പെടുന്നവർ കൂടുതലുള്ള ഗോവയിലോ മണിപ്പുരിലോ മിസ്സോറാമിലോ ഒന്നും ഇത് അത്ര വലിയ ചലനമൊന്നും ഉണ്ടാക്കിയിട്ടില്ലതാനും.


മൂന്ന് ആദിവാസി പെൺകുട്ടികളെ സംശയാസ്പദമായ സാഹചര്യത്തിൽ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയതാണ് പ്രശ്നങ്ങൾക്ക് നിദാനമായത്. ഇതിൽ ഒരു പെൺകുട്ടിയുടെ സഹോദരൻ എന്ന് പറയുന്ന ഒരു യുവാവ് അവിടെ എത്തി ഇവരെ ഇവരുടെ സമ്മതമില്ലാതെ പ്രഖ്യാപിത നക്സൽ മേഘലയായ ബെസ്ത്തറിൽ നിന്നും കടത്തികൊണ്ട് വരികയാണെന്നു പറഞ്ഞ് ബെഹളമുണ്ടാക്കി പൊതുജനശ്രദ്ധ ആകർഷിച്ചു. ഇയാൾ യഥാർത്ഥ സഹോദരനാണോ അർദ്ധ സഹോദരനാണോ ബജ് രംഗദൾ പ്രവർത്തകനാണോ എന്നതൊക്കെ തർക്കവിഷയങ്ങളാണ്; തെളിയിക്കപ്പെടേണ്ട വസ്തുതകളാണ്. ഏതായാലും റയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ജനങ്ങൾ യുവതികളുടെ സഹായത്തിനെത്തി. എത്തിയവരെല്ലാം ബജ്-രംഗദൾ പ്രവർത്തകരാണ് എന്നാണ് കേരളമെന്ന ഇട്ടാവട്ടത്തിൽ അഭിരമിക്കുന്നവർ പറയുന്നത്.

ഏത് റെയിൽവേ സ്റ്റേഷനിലും ജനക്കൂട്ടം അക്രമാസക്തമാകുന്ന സാഹചര്യത്തിൽ റയിൽവേ പോലീസ് ഇടപെടുമല്ലോ. ദുർഗ്ഗ് സ്റ്റേഷനിലെ റെയിൽവേ പോലീസും അതുതന്നെ ചെയ്തു. അവർ വന്ന് പെൺകുട്ടികളെ (18, 19, 21 വയസ്സ് എന്ന് പറയപ്പെടുകയും അത്രയും കാഴ്ച്ചയിൽ തോന്നാത്തതുമായ മൂന്ന് പെൺകുട്ടികൾ) ചോദ്യം ചെയ്തു. പ്രായത്തിൽ ഏറ്റവും ചെറുപ്പം പ്രകടമാകുന്ന കുട്ടി തനിക്കു പോകാൻ താൽപ്പര്യമില്ലാത്തയിടത്ത് മാതാപിതാക്കൾ നിർബന്ധപൂർവ്വം പറഞ്ഞുവിടുകയാണെന്ന് പരസ്യമായി പറഞ്ഞു. ആരാണ് നിങ്ങളെ കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് രണ്ട് കന്യസ്ത്രീകളാണെന്നു മറുപടി കൊടുക്കുകയും ചെയ്തു.

തുടർന്ന് റെയിൽവേ പോലീസ് കന്യാസ്ത്രീകളെ തേടി നടന്നപ്പോളാണ് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് കന്യാസ്ത്രീകളെ വെയ്റ്റിംഗ് റൂമിൽ കണ്ടെത്തിയത്. പെൺകുട്ടികളെ ആഗ്രായിൽ ഒരു ഹോസ്പിറ്റലിലേക്ക് ജോലിക്കായി കൊണ്ടുപോകുകയാണെന്നായിരുന്നു കന്യസ്ത്രീകൾ പറഞ്ഞത്. പെൺകുട്ടികളുടെ തിരിച്ചറിയൽ രേഖകളോ യാത്രാ രേഖകളോ എന്തെങ്കിലും കാണിക്കാമോ എന്ന ചോദ്യത്തിന് മുൻപിൽ കന്യാസ്ത്രീകൾ പരുങ്ങി. അവരുടെ സഭയിലെ ഒരു പുരുഷൻ (കന്യാസ്ത്രീകളുടെ ഭാഷയിൽ ബ്രദർ) ആണ് അവരെ ഇവിടെ എത്തിച്ചത് എന്നായിരുന്നു അവർ പറഞ്ഞത്. സ്വാഭാവികമായും പട്ടാളക്കാർക്കോ പോലീസ്കാർക്കോ എത്തിച്ചെല്ലാൻ പറ്റാത്ത ബെസ്തർ മേഘലയിൽ നിന്നും കന്യാസ്ത്രീകൾ തനിയെ ഈ പെൺകുട്ടികളെ കടത്തിക്കൊണ്ടു വരുവാൻ ഒരു സാധ്യതയുമില്ലായെന്ന് റെയിൽവേ പോലീസിനും മനസ്സിലായി. അപ്പോൾ ഒരു സംഘടിത ഗൂഡസംഘം ഇതിനു പിന്നിലുണ്ടെന്നും കേസെടുക്കുകയും അന്വേഷിക്കുകയും ചെയ്യേണ്ട സാഹചര്യമാണെന്നും റെയിൽവേ പോലീസിന് ബോധ്യമായി. കൂടാതെ, ഇതിനെല്ലാം സാക്ഷികളായി നിൽക്കുന്ന ജനക്കൂട്ടം (മലയാള മാധ്യമങ്ങളുടെ ഭാഷയിൽ ബജ്-രംഗ ദൾ പ്രവർത്തകർ) എന്തുകൊണ്ട് നിങ്ങൾ ഇവരെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം ഉയർത്തിയപ്പോൾ റെയിൽവേ പോലീസും കുഴങ്ങിയിട്ടുണ്ടാവും. മാത്രമല്ല, കേരളത്തിലെപ്പോലെ ക്രിസ്ത്യാനികളുടെ വോട്ട് നഷ്ടമാകുന്ന ഒരു കാര്യത്തിലും ഇടപെടരുതെന്ന നിർദ്ദേശമൊന്നും അവിടുത്തെ റെയിൽവേ പോലീസിന് ലഭിച്ചിട്ടുമില്ലല്ലോ!

കന്യാസ്ത്രീകൾക്കെതിരെ ജാമ്വമില്ലാ വകുപ്പുകളിൽ റെയിൽവേ പോലീസ് കേസ് ചാർജ് ചെയ്ത് അറസ്റ്റ് ചെയ്ത സ്ഥിതിക്ക് ഇനി നിയമത്തിന്റെ വഴി പിന്തുടരുക മാത്രമാണ് കരണീയം. ചാർത്തപ്പെട്ട വകുപ്പുകളൊന്നും നിലനിൽക്കുന്നതല്ലായെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിരുന്നെങ്കിൽ ഇന്നലെ തന്നെ ജാമ്യം ലഭിച്ചേനെ. പക്ഷെ, കേരളത്തിൽ ഇത് ഒരു പ്രശ്നമായുയർത്തി കന്യാസ്ത്രീകൾ എത്രയും നാൾ ജയിലിൽ കിടക്കുന്നോ അത്രയും നമ്മുക്ക് നല്ലത് എന്ന് ചിന്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ദൂതന്മാർ ഛത്തീസ്‌ഘട്ടിലും തമ്പടിച്ചു കന്യാസ്ത്രീകളുടെ ജയിൽ വാസം ദീർഘിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ട് ഇന്നലെ ജാമ്യം ലഭിച്ചില്ല. സേഷൻസ് കോർട്ടിൽ ജാമ്യപേക്ഷ എത്തുമ്പോളും ഇവർ എന്തെങ്കിലും കുന്നായ്മ കാട്ടി കേരളത്തിൽ ബിജെപി ക്ക് ക്രൈസ്തവ വോട്ടുകൾ ലഭിക്കുന്നത് തടയാൻ ശ്രമിക്കും.

ഈ സാഹചര്യത്തിൽ കന്യാസ്ത്രീകളെ രക്ഷിക്കാൻ സാക്ഷാൽ ത്രീയേക ദൈവത്തിനു മാത്രമേ കഴിയൂ. ആ ദൈവീക ഇടപെടൽ എത്രയും പെട്ടെന്നുണ്ടായി കന്യാസ്ത്രീകൾ രക്ഷപെടട്ടെയെന്നു ആശംസിക്കുവാൻ മാത്രമേ ഇപ്പോൾ സാധിക്കുന്നുള്ളൂ.

വടക്കേയിന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സംഭവിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ എൻ്റെ എളിയ അഭിപ്രായം ഈ സംഭവത്തിൻറ്റെ അന്വേഷണം ഛത്തീസ്‌ഘട്ടിൽ മാത്രമായി ഒതുങ്ങരുതെന്നാണ്. ഷെയ്ഖ് ഹസീന വെളുപ്പെടുത്തിയ മ്യാന്മാറിൻറ്റെ ചില ഭാഗങ്ങളും ഇന്ത്യയുടെ ചില പ്രദേശങ്ങളും ബംഗ്ലാദേശും ചേർത്ത് ഒരു ക്രിസ്ത്യൻ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുമായി ഇന്ത്യയിലെ ക്രൈസ്‌തവ സഭകൾ അറിഞ്ഞോ അറിയാതെയോ സഹകരിക്കുന്നുണ്ടോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ നാലു വോട്ടിനുവേണ്ടി രാജ്യതാൽപ്പര്യം ബലി കഴിക്കേണ്ട കാര്യമില്ല.





Comments

Popular posts from this blog

The Price of Conversion: How an Expat Job Became a Fight for My Life

Mathews Jacob 26-May-2009 മലയാളത്തിൽ വായിക്കാം My years serving in the Indian Air Force were perhaps the most peaceful and joyful period of my life. This happiness was largely due to the sheer diversity of the men I served with. We were a microcosm of India, mingling across different states, cultures, and religions. Nobody ever questioned another's faith; in that uniform, religion simply didn't matter. This beautiful harmony was shattered on my very first day as an expatriate worker in a foreign country. I immediately realized that here, religion was a tool for systemic discrimination. A Salary Based on Faith, Not Skill To my shock, religion and nationality were the primary criteria for determining a worker’s salary, far outweighing the nature, quality, or volume of their work. A person belonging to the dominant religion and nationality would receive almost double the pay of someone from a less-privileged faith or nation, regardless of their skill level. Life outside of work wa...

Smart Retirement Planning

Story of a Wasted Retirement Life I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years. (To maintain the privacy of my friend, the name, place and photo given here are not real.) Abdul Khader moved to Saudi Arabia in the early 1970s when he was just 21 years old. When we met in Jeddah in 1996, he was 46. After 33 years of working abroad, he returned to India in 2003, having already arranged his daughter's marriage. His daughter lived in England with her husband, and his son, after completing nursing, secured a job at a government hospital in Riyadh. മലയാളത്തിൽ വായിക്കാം When his wife was left alone in a big house, Abdul Khader decided to return home. Along with a substantial amount from his company as retirement benefit, he also had a significant sum saved over the years. Not wanting to sit idle at home, he...

ചില മതാതീത ചിന്തകൾ

Read in English മതേതരത്വം എന്ന വാക്കിന് പുതിയ ആഖ്യാനം ചമച്ച നാട്ടിലേക്കുള്ള തിരിച്ചു വരവ് നീണ്ട 44 വർഷത്തെ (1971 - 2015) പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യ ദിവസങ്ങളിൽ തന്നെ ഒരു കാര്യം ബോധ്യപ്പെട്ടു- വലുതും ചെറുതുമായ ഇടവേളകളിൽ അവധിക്ക് വരുമ്പോൾ ലഭിച്ചിരുന്ന പെരുമാറ്റമല്ല നാട്ടിലെ സമൂഹത്തിൽ നിന്നും വിശ്രമജീവിതത്തിനും സ്ഥിര താമസത്തിനും വേണ്ടി വന്ന ഒരു വയോധികന് ലഭിക്കുവാൻ പോകുന്നത്. നാട്ടിൽ ഇതുവരെ അപരിചിതമായിരുന്ന ചില പുതിയ രീതികൾ സാധാരണ രീതികൾ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു സംസാരിക്കാൻ പാടില്ല. നമ്മുടെ രാജ്യം, നമ്മുടെ പ്രധാനമന്ത്രി എന്നൊന്നും പരസ്യമായി പറയരുത്. കേരളമെന്നോ തെക്കേയിന്ത്യയെന്നോ പറയാം. ഉത്തരേന്ത്യ, പ്രത്യേകിച്ച് യു.പി, ബീഹാർ, ഗുജറാത്ത്‌ മുതലായ സംസ്ഥാനങ്ങളിൽ ഇപ്പോൾ നല്ല ഭരണം നടക്കുന്നുണ്ട് എന്ന് പറഞ്ഞാൽ വലിയ പ്രശ്നമാണ്. കുറ്റങ്ങൾ പറയാം; നല്ലതൊന്നും പറയരുത്. നല്ല കാര്യങ്ങൾ പറയുന്നത് ഭരണത്തിലിരിക്കുന്ന ബിജെപിയെ സഹായിക്കും പോലും! എന്നാൽ, കുറ്റങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്. നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചു....