Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
Mathews Jacob November 06, 2025 അടൂർ തിരുഹൃദയപ്പള്ളിയിലെ ഒരു ഇടവകാംഗം 2025 നവംബർ 4 ന് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് താഴെ കൊടുക്കുന്നു. പുതിയ പള്ളി നിർമാണ സമയത്ത് വളരെ ഉത്തരവാദിത്വം ഉള്ള ചുമതല വഹിച്ചിരുന്ന ആളാണ് അച്ചായാൻ. അന്ന് പള്ളിയിലെ അനാവശ്യ ചെലവുകൾക്ക് എതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല? നിലവാരം ഇല്ലാത്ത പല നിർമ്മിതി കളും നശിച്ചു തുടങ്ങി. അന്നത്തെ അനാവശ്യ ആഡംബര നിർമ്മിതികളെ പിന്തുണച്ചിട്ട് ഇപ്പോൾ പുറത്തിരുന്ന് കുറ്റം പറയുന്നത് ശരിയായ നിലപാണൊ? അന്ന് വിനീത വിധേയനായി പല അനാവശ്യ ചിലവുകൾക്കും കൂട്ടു നിന്നിട്ട് ഇന്ന് മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയൊ എന്ന് ആത്മവിമർശനം നടത്തുന്നത് നന്നായിരിക്കും. അന്നത്തെ പുറത്തു നിന്നു പിരിച്ച പണത്തിൻ്റെ കണക്കുകൂടി ഈ സമയത്ത് പരിശോദിക്കുന്നത് നന്നായിരിക്കും. 2017 സെപ്റ്റംബർ 19 നായിരുന്നു പള്ളിയുടെ കൂദാശ നടന്നത്. കൃത്യം എട്ടു വർഷവും ഒരു മാസവും കഴിഞ്ഞു, 2025 ഒക്ടോബർ അവസാനം നടന്ന പള്ളിക്കമ്മിറ്റി യോഗത്തിലാണ് ഇത്തരം ഒരു ആരോപണം ആദ്യം ഉയർന്നതായി കേട്ടത്. “മണ്ടന്മാർ പണിഞ്ഞ പള്ളി” എന്ന് ഒരു കമ്മിറ്റിയംഗം പരാമർശിച്ചുവെന്നാണ് അറിവ്. എന്നാൽ സത്യം എന്താണ്? “മനോഹരമായ...