Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
എഴുപതുകളുടെ ആരംഭത്തിലാണ് എൻറ്റെ ബന്ധു കൂടിയായ പരേതനായ കോയിക്കലേത്തു തോമാച്ചായൻ ഇപ്പോൾ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തു ഒരു ഫാൻസി സ്റ്റോർ ആരംഭിക്കുന്നത്. ഏതാണ്ട് ഒരു വർഷക്കാലത്തോളം ആ സ്ഥാപനം നടത്തിയ ശേഷം തോമാച്ചായൻ അത് അദ്ദേഹത്തിൻറ്റെ മകളുടെ ഭർത്താവും നെല്ലിമൂട്ടിൽ വക്കീലപ്പച്ചൻറ്റെ കൊച്ചുമകനുമായ റെജി (എൻ.ഐ മാത്യു) ക്ക് കൈമാറി. റെജിയും അദ്ദേഹത്തിൻറ്റെ ജ്യേഷ്ഠ സഹോദരൻ ബിജോയി (എൻ.ഐ അലക്‌സാണ്ടർ) യും കൂടിയാണ് അവിടെ ഇപ്പോൾ കാണുന്ന സൂപ്പർ മാർക്കറ്റ് സ്ഥാപിച്ചത്. സൂപ്പർ മാർക്കറ്റാ യി മാ റിയപ്പോ ളും ആശാ ഫാൻസി സ്റ്റോർ ആൻഡ് സൂപ്പർ മാർക്കറ്റ് എന്നറിയപ്പെടാനാണ് ബിജോയിയും റെജിയും താല്പര്യപ്പെട്ടത് . അതുകൊണ്ടുതന്നെ ആശാ ഫാൻസി എന്ന ചുരുക്കപ്പേരിൽ ഈ സൂപ്പർ മാർക്കറ്റ് ഇക്കാലമെല്ലാം അറിയപ്പെ ട്ടു. 1980 കളുടെ ആരംഭത്തിൽ ത്തന്നെ ഏതു സാധനവും ലഭിക്കാവുന്ന അടൂരിലെ ഏക കടയായി ആശാ ഫാൻസി മാറിയിരുന്നു . ഞാൻ ഗൾഫിൽ നിന്നും അവധിക്കു വന്നിരുന്ന സമയത്തു ചില സാധനങ്ങൾ കടയിൽ ലഭ്യമല്ലാതിരുന്ന ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചു തരുവാനുള്ള മഹാമനസ്...