Mathews Jacob October 28, 2025 ഒക്ടോബർ 27 ന് “വന്നല്ലോ പള്ളിപെരുന്നാൾ” എന്ന ശീർഷകത്തിൽ ഞാൻ എഴുതിയ ബ്ലോഗിൽ താഴെ കൊടുക്കുന്ന പരാമർശം ഉണ്ടായിരുന്നു. “നമ്മുടെ സഭയിലെ അംഗങ്ങൾ അല്ലാത്തവരുടെ കടകളിലും വീടുകളിലും കയറി പിരിവ് നടത്തി പള്ളികണക്കിൽ ഉൾപ്പെടുത്താതെ കഴിഞ്ഞ വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായ റാസ നടത്തിയതുപോലെ പള്ളിപ്പെരുന്നാളും ആഘോഷിക്കുവാനാണോ ഉദ്ദേശമെന്ന് ഒരു പഴയകാല പള്ളിചുമതലക്കാരൻ പൊതുയോഗത്തിൽ ചോദിച്ചുവെങ്കിലും സംസാരിക്കാൻ മൈക്ക് കൊടുക്കാതിരുന്നതുകൊണ്ട് ഭാഗ്യത്തിന് അധികംപേർ കേട്ടില്ല.” ബ്ലോഗ് വായിച്ച പലർക്കും ഇത് സംബന്ധമായി പല അവ്യക്തതകളും സംശയങ്ങളും ഉണ്ടായി. എന്നെ വിളിച്ചവരോട് എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെങ്കിലും, ആ ബ്ലോഗിന്റെ തുടർച്ചയായി മറ്റൊരു ബ്ലോഗ് എഴുതേണ്ടത് പലരുടേയും സംശയദൂരീകരണത്തിന് ആവശ്യമാണെന്ന് കരുതുന്നു. പഴയകാല പള്ളിചുമതലക്കാരൻ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത് പല വർഷങ്ങളിലും ട്രസ്റ്റി/സെക്രട്ടറി ആയിരുന്ന എം.എം വില്ലയിൽ മാത്യു ഡാനിയേലിനെയാണ്. അദ്ദേഹം എണീറ്റ് നിന്ന് എന്തോ ചോദിക്കുന്നത് കണ്ടതല്ലാതെ എന്താണ് ചോദിക്കുന്നതെന്നു പലർക്കും വ്യക്തമായി കേൾക്കാൻ സാധിച്ച...
Biopic of Mathews Jacob