Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
Mathews Jacob October 18, 2025 ← Read in English 2025 ഒക്ടോബർ 7 മുതൽ കൊച്ചി പള്ളുരുത്തിയിലെ സെന്റ് റീത്താ പബ്ലിക് സ്കൂളിൽ നിലനിന്ന ഹിജാബ് വിവാദം തികച്ചും യാദൃച്ഛികമായി ഉടലെടുത്തതായിരുന്നില്ലായെന്നും മറിച്ച് വലിയ ആസൂത്രണം അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ വെളിവാക്കുന്നത്. കേരള വിദ്യാഭ്യാസ മന്ത്രി ആദ്യം സ്വീകരിച്ച ചാഞ്ചാട്ടമുള്ള നിലപാടുകളും പിന്നീട് അദ്ദേഹം ഒരു പക്ഷത്തിന്റെ വക്താവായി പൂർണ്ണമായി നിലയുറപ്പിച്ചതും, പക്ഷം തിരിഞ്ഞുള്ള ചാനൽ വാഗ്വാദങ്ങളും ഒക്കെ ഈ നിഗമനം ശരിയാണെന്നു അടിവരയിട്ട് ഉറപ്പിക്കുന്നു. നിലവിലുള്ള കോടതിയുത്തരവുകൾ അനുസരിച്ചു ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന അൺഎയിഡഡ് സ്‌കൂളിന് അവരുടെ യൂണിഫോം നിശ്ചയിക്കുകയും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി അടുത്ത ദിവസം നിലപാട് മാറ്റി. എല്ലാ സ്‌കൂളുകളിലും ഹിജാബ് അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. കൂടാതെ, ഹിജാബ് അനുവദിച്ചില്ലെങ്കിൽ സെന്റ് റീത്താ പബ്ലിക് സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നുള്ള ഭീഷണിയും വിദ്യാ...