Skip to main content

Posts

കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...

നമ്മുടെ പൊതു ഇടങ്ങൾ ശബ്ദമലിനീകരണ കേന്ദ്രങ്ങൾ ആകുമ്പോൾ

Mathews Jacob September 28, 2025 എന്താണ് ശബ്ദമലിനീകരണം? ശബ്ദമലിനീകരണം എന്നത് മനുഷ്യരിലും മൃഗങ്ങളിലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദത്തിന്റെ വ്യാപനമാണ്. ലോകമെമ്പാടുമുള്ള ബാഹ്യ ശബ്ദത്തിന്റെ ഉറവിടം പ്രധാനമായും യന്ത്രങ്ങൾ, ഗതാഗതം, പ്രചാരണ സംവിധാനങ്ങൾ മുതലായവയാണ്. നിർഭാഗ്യവാശാൽ, പരിഷ്കൃതലോകരാജ്യങ്ങളിൽ നിലവിലില്ലാത്ത മറ്റൊരു ശബ്ദമലിനീകരണ ശ്രോതസ്സുകൂടി നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ച് കേരളത്തിൽ, നിലനിൽക്കുന്നുണ്ട്. പൊതുയോഗങ്ങളിലോ ആരാധനാലയങ്ങളിലോ കരിസ്മാറ്റിക് യോഗങ്ങളിലോ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളാണ് ഈ ശബ്ദമലിനീകരണ ശ്രോതസ്സ്. പാശ്ചാത്യ രാജ്യങ്ങളിലും ലോകത്തെ മറ്റ് പരിഷ്കൃത രാജ്യങ്ങളിലും ആളുകൾ കൂടുന്നയിടങ്ങളിൽ അവരുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ശബ്ദമലിനീകരണം നടത്തുന്നവർ ഉടനടി നടപടി നേരിടേണ്ടി വരികയും വലിയ തുകകൾ പെനാൽറ്റിയായി അടക്കേണ്ടി വരികയും ചെയ്യുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഒരു സർക്കാരും ഇതിൽ ഇടപെടില്ല. ഈ പിൻവലിയലിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ശബ്ദമലിനീകരണം എന്താണെന്നോ അതിന്റെ ദൂഷ്യഫലങ്ങൾ എന്താണെന്നോ ഉള്ള ധാരണ ജനങ്ങൾക്കോ ഭരിക്കുന്നവർക്കോ കാര്യമായി ഉ...

അന്ത്യോക്യൻ കുർബ്ബാനക്രമവും പള്ളിയിലെ ഉച്ചഭാഷിണിയും

Mathews Jacob September 21, 2025 അടൂരിലെ ഓൾ സെയിൻറ്റ്സ് സ്‌കൂൾ ഗ്രൗണ്ടിൽ സജ്ജമാക്കിയിരുന്ന ഭീമാകാരമായ പന്തലിൽ വെച്ച് 2025 സെപ്റ്റംബർ 17 ബുധനാഴ്ച്ച ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പുനരൈക്യവാർഷിക പരിപാടികൾ ഇന്നലെ സമാപിച്ചു. ഇന്നലത്തെ പുനരൈക്യ വാർഷികത്തിന്റെ സമാപന സമൂഹ ബലിയിൽ ഞാനും പങ്കെടുത്തിരുന്നു. സഭയുടെ തലവനും പിതാവുമായ കർദിനാൾ ബസേലിയോസ്‌ ക്ളീമിസ് കാതോലിക്കാ ബാവായായിരുന്നു സമൂഹബലിയുടെ മുഖ്യ കാർമ്മികൻ. അന്ത്യോക്യൻ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസും സഭയിലെ എല്ലാ പിതാക്കന്മാരും പങ്കെടുത്ത സമൂഹബലി എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ അനുഭവമായിരുന്നു. മലങ്കര സഭയുടെ പ്രത്യേകതയായ സുറിയാനി ഭാഷയിലുള്ള ചൊല്ലുകൾ അഭിവന്ദ്യ പാത്രിയർക്കീസ് പിതാവിന്റെ സാന്നിധ്യം മൂലം കുറേക്കൂടി പോഷിപ്പിക്കപ്പെട്ടു. മാർത്താണ്ഡം രൂപതയുടെയും പുത്തൂർ (കർണാടക) രൂപതയുടെയും പിതാക്കന്മാർ അവരുടെ ഊഴങ്ങളിൽ തമിഴിലും കന്നഡയിലും പ്രാർത്ഥനകൾ നടത്തി. നമ്മുക്ക് മനസ്സിലാകാത്ത ഭാഷകളിൽ പ്രാർത്ഥന കേൾക്കുമ്പോളും എന്താണ് അതിന്റെ അർത്ഥമെന്നു കുട്ടിക്കാലം മുതൽ കുർബ്ബാനയിൽ പങ്കെടുക്കുന്നവർക്ക് അറിയാമല്ലോ! പിതാക്കന്മാരുടെ ഈണത്തിലുള്ള ...

തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?

Mathews Jacob August 19, 2025 പണ്ടൊക്കെ പിന്നെപ്പിന്നെ എന്ന് കരുതി അൽപ്പം ക്ഷമിച്ചിരുന്ന കർത്താവ് ഇപ്പോൾ പണി ഉടൻതന്നെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്. അനീതിയും അക്രമവും കണ്ട് കർത്താവും സഹികെട്ടിട്ടുണ്ടാവും. ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവും അതിനെതിരെയുള്ള കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളും കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് വ്യാപിപ്പിച്ച് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ എന്തെങ്കിലും രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്നു പാർട്ടിക്കാർ (പ്രത്യേകിച്ചും കോൺഗ്രസ്സ്കാർ) ഭരിക്കുന്ന MCA (മലങ്കര കാത്തലിക് അസോസിയേഷൻ) പോലെയുള്ള സംഘടനകൾ ശ്രമിച്ചു. രാഷ്ട്രീയചായവ് ഒട്ടും മറച്ചുവെക്കാത്ത ചില പുരോഹിതർ അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. കറുത്ത ടേപ്പ് ഒട്ടിച്ച് വാമൂടിക്കെട്ടി അവർ പെരുമഴയത്ത് വിശ്വാസികളെക്കൊണ്ട് പ്രതിഷേധ യാത്രകൾ നടത്തി. അടൂർ തിരുഹൃദയ പള്ളിയിലും ഈ നേർച്ച നടന്നു. വികാരിയച്ചൻ ആഹ്വാനം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പിണക്കണ്ടായെന്നു കരുതി കുറേ കുഞ്ഞാടുകൾ ഈ നേർച്ച പ്രദിക്ഷണങ്ങളിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ ഛത്തീസ്‌ഗഡിലെ NIA കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്...