Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
Mathews Jacob August 01, 2025 ക്രിസ്ത്യൻ മതമേലക്ഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് എന്തെങ്കിലും രാഷ്ട്രീയ നേട്ടം കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ കൈവരിക്കാമെന്ന് ഏതെങ്കിലും ബിജെപി നേതാക്കൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് സ്വപ്നമായി തന്നെ അവശേഷിക്കും. കാരണം, എല്ലാ ക്രൈസ്തവ സഭകൾക്കും അവരുടേതായ വ്യാമോഹങ്ങൾ ഉണ്ട്. അവ സാക്ഷാൽക്കരിക്കാനുള്ള മാർഗ്ഗമായി മതമേലധ്യക്ഷന്മാർ ഈ സൗഹൃദം ദുരുപയോഗിക്കും. മതപ്രീണനം മാത്രം ഇന്ധനമായി ഉപയോഗിച്ച് അധികാരത്തിലെത്തുകയും അധികാരം നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കണ്ടു മടുത്താണ് ഞാൻ ബിജെപിയിൽ ചേർന്നത്. ബിജെപിയും അതുവഴി തന്നെ നീങ്ങുന്നത് കാണുമ്പോൾ ഈ പാർട്ടിയും അട്ടിമറിക്കപ്പെട്ടുവോയെന്ന് സംശയിക്കുകയാണ്. ഛത്തീസ്ഗഡ് സംഭവത്തിനു ശേഷം ബിജെപിയുടെ ക്രിസ്ത്യൻ വോട്ടുബാങ്ക് ഒലിച്ചുപോയിയെന്ന് ആശ്വസിക്കുന്ന മറ്റു പാർട്ടിക്കാരുണ്ട്. അവർ ആശ്വസിക്കട്ടെ! അങ്ങിനയൊരു വോട്ട് ബാങ്ക് ഇല്ലായെന്നതാണ് വാസ്തവം. തമ്മിൽ കലഹിച്ചു കഴിയുന്ന സഭകളിലെ ആളുകൾക്ക് എങ്ങിനെ വോട്ട് ബാങ്ക് ആയി മാറാൻ കഴിയും? മാർപ്പാപ്പയെ അനുസരിക്കാത്ത കുഞ്ഞാടുകൾ ലോക്കൽ പോപ്പ് പറയുന്നത...