Skip to main content

Posts

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

  2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

  2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്. മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ‌ചാണ്ടിയുടെ ഒരു പോസ്റ്റ് ആയിരുന്നു ആദ്യം ശ്രദ്ധയിൽപെട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ ഭീകരപ്രവർത്തകരുടെ ഷെല്ലാക്രമണത്തിൽ സൗമ്യയെന്ന മലയാളിയുവതി കൊല്ലപ്പെട്ടതിൽ അനുശോചിക്കുന്നുവെന്നായിരുന്നു ആദ്യം എഴുതിയത്. അപ്പോൾ വന്ന പല കമന്റുകളും സൈബർ ആക്രമണത്തിന്റെ സ്വഭാവമുള്ളവയായിരുന്നു. ചില കമന്റുകളിലെ പദപ്രയോഗങ്ങൾ ഈയടുത്ത സമയത്തിറങ്ങിയ “ജോജി” എന്ന മലയാളസിനിമയിലേതുപോലെ മലീമസമായിരുന്നു. ഏതായാലും ഉമ്മൻചാണ്ടിസാർ പോസ്റ്റ് എഡിറ്റ് ചെയ്ത് ഭീകരപ്രവർത്തകർ എന്ന വാക്ക് ഒഴിവാക്കി. മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയായിരുന്നു. അദ്ദേഹ...

കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ കേരളത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. കോൺഗ്രസ്സിനെക്കുറിച്ചു ഇയാളെന്തിന് ആവലാതിപ്പെടണമെന്നു ആരെങ്കിലും ചോദിച്ചേക്കാം. അതിനൊരു വിശദീകരണം നൽകിക്കൊണ്ടുതന്നെ തുടങ്ങാം. എൻറ്റെ ഭാര്യ ഒരു കോൺഗ്രസ്സ്കാരിയാണ്. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്തും അവരൊരു കോൺഗ്രസ്സ്കാരിയായിരുന്നു. എൻറ്റെ നിലപാടുകൾക്കനുസ്സരിച്ച് അവരും മാറണമെന്ന ശാഠ്യം എനിക്കൊരുകാലത്തുമില്ലായിരുന്നു. (മക്കൾ ഇടതുപക്ഷക്കാരാണ്. അതായത് ഞങ്ങളുടെ കുടുംബത്തിൽ ഒരോ വ്യക്തിയും തൻറ്റെ വ്യക്‌തിസ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നു.) തെരഞ്ഞെടുപ്പ്‌ഫലം എൻറ്റെ നല്ല പാതിയില്‍ ഉളവാക്കിയ നിരാശയും അസംതൃപ്തിയും എനിക്കും പ്രശ്‌നമാണല്ലൊ! അതുതന്നെ കാരണം. കോൺഗ്രസ്സിൻറ്റെ നേതൃത്വം മാറണം, നേതൃത്വത്തിൻറ്റെ പിടിപ്പുകേടാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം എന്നൊക്കെ ഒരു വിഭാഗം കോൺഗ്രസ്സുകാർ ഉറച്ചുവിശ്വസിക്കുന്നു, അതിനുവേണ്ടി മുറവിളി കൂട്ടുന്നു. എന്നാൽ, എടുത്തുചാടി നേതൃമാറ്റം വേണ്ടാ, എല്ലാം സാവകാശം മതിയെന്നു കെ.സുധാകരനെയും കെ.മുരളീധരനെയും പോലെ ചിലരും പറയുന്നു. അത് വിവേകത്തിൻറ്റെ ശബ്ദമാണെന്ന് കോൺഗ്രസ്സുകാർ തിരിച്ചറിയണം. നേതൃത്വം മ...

സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

  ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി; കുലംകുത്തിയെന്ന വിശേഷണത്തിനുടമയായി. പാർട്ടിയിൽ വിഭാഗീയത കളം നിറഞ്ഞാടിയ സമയത്തു വി.എസ് അച്ചുതാനന്ദൻറ്റെ വിഭാഗത്തോട് ടി.പി യും ഓഞ്ചിയത്തെ കുറേ സഖാക്കളും ആഭിമുഖ്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ വലതു വ്യതിയാനം സംഭവിക്കുന്നു, മുതലാളിമാരുമായി സഖാക്കൾക്കുള്ള ചെങ്ങാത്തം കൂടുന്നു, മുതലാളിമാർതന്നെ ഈ പാർട്ടിയെ കീഴടക്കാൻ ഒരു പക്ഷെ ഇതിടയാക്കും എന്ന കാഴ്ചപ്പാട് ഒന്നുറക്കെപറഞ്ഞുപോയി. അങ്ങിനെ ചിന്തിച്ചവരെയും പറഞ്ഞവരെയും പാർട്ടി പുറത്താക്കി. പുറത്താക്കപ്പെട്ടവർ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി) എന്ന പുതിയ പാർട്ടി ഉണ്ടാക്കി. നിർഭാഗ്യവശാൽ ടി.പി അത...

ജടായു പ്രതിമ

  ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവ...

കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

  കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരിക്കുകയുള്ളൂ. അതുകൊണ്ട് ഇപ്പോൾ ഓടിച്ചെന്നു വാക്സിൻ എടുത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന അതിതീവ്രവ്യാപനത്തിൽ നിന്നും രക്ഷപെടാൻ പറ്റില്ല. വാക്സിൻ എടുക്കാൻ വേണ്ടിമാത്രം വീടിൻറ്റെ സുരക്ഷിതത്തിൽ നിന്നും ആളുകൾ കൂട്ടംകൂടുന്ന ഒരു പൊതുസ്ഥലത്തേക്കു വരുന്നത് അപകടമാണ്. തന്നെയല്ല, രണ്ടു ഡോസെടുത്താലും അസുഖം വരില്ലയെന്നു ഉറപ്പൊന്നും ഇല്ല. രണ്ടു ഡോസ് വാക്സിനും എടുത്ത അശ്വതി എന്ന 25 വയസ്സുകാരിയായ ലാബ് ടെക്‌നിഷ്യൻ ഈ കഴിഞ്ഞ ദിവസം മരണമടയുക...

ഈ സമരം പരാജയപ്പെടണം

ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു. സ്വാഭാവികമായും ഈ സ്ഥിതി കുറേദിവസം കൂടി തുടരാനാണ് സാധ്യത. വൃദ്ധരും വയോധികരുമൊക്കെ സമരം ചെയ്യുന്നവരുടെയിടയിൽ ധാരാളമായി ഉള്ളതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ ശൈലിയിൽ സമരത്തെ ഉരുക്കുമുഷ്ടികൾകൊണ്ട് അടിച്ചൊതുക്കാൻ നരേന്ദ്രമോദി സർക്കാർ തുനിയുമെന്നു തോന്നുന്നില്ല. സമാധാനപരമായി സമരം ചെയ്യുന്നവരെ അങ്ങിനെ നേരിടേണ്ട ആവശ്യവുമില്ല. തീവ്രവാദികളുടെ കടന്നുകയറ്റം കേന്ദ്രസർക്കാർ കൊണ്ടുവന്ന കാ...