സ്റ്റോക്ക് മാർക്കറ്റിൽ/മൂച്വൽ ഫണ്ടിൽ നിക്ഷേപം ആരംഭിക്കുന്നതിന് വലിയ തുക കയ്യിലുണ്ടാവണമെന്ന വിശ്വാസം അടിസ്ഥാനരഹിതമാണ്. വേണമെങ്കിൽ 500 രൂപകൊണ്ടും നിക്ഷേപം ആരംഭിക്കാം. ഓരോ മാസവും നിങ്ങൾ നിശ്ചയിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കും. അങ്ങിനെ കുറേ മാസങ്ങൾ കഴിയുമ്പോൾ നമ്മുടെ നിക്ഷേപത്തിന് ലഭിക്കുന്ന വലിയ വളർച്ച ആ തുക കൂട്ടുന്നതിനോ മറ്റൊരു പദ്ധതിയിൽക്കൂടി ചേരുന്നതിനോ നമ്മളെ പ്രചോദിപ്പിക്കുമെന്നതാണ് സാധാരണയായി കണ്ടുവരുന്നത്. Read in English സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചും മൂച്വൽ ഫണ്ടിനെക്കുറിച്ചും വളരെയേറെ അറിവും പരിചയവും ഉള്ളവർക്കും അസറ്റ് പ്ലസ് പോലെയുള്ള ഒരു നാഷണൽ ഡിസ്ട്രിബ്യുഷൻ കമ്പനിയുടെ സഹായം സുരക്ഷിതമായ നിക്ഷേപംത്തിനു ഉപകരിക്കുമെന്നുള്ളത് അവിതർക്കിതമായ വസ്തുതയാണ്. കൂടാതെ, നമ്മുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാവുന്ന അസറ്റ് പ്ലസ് അപ്ലിക്കേഷൻ വളരെ ലളിതമായ രീതിയിൽ സാധാരണക്കാർക്കുപോലും ഉപയോഗിക്കാവുന്നതാണ്. ഈ അപ്ലിക്കേഷൻ നമ്മുടെ നിക്ഷേപത്തെകുറിച്ചുള്ള വിവരങ്ങൾ ഏതു സമയത്തും അറിയുന്നതിനും ഡിസ്ട്രിബ്യുട്ടറുമായി ആശയവിനിമയം നടത്തുന്നതിനും വളരെയേറെ സഹായകരമാണെന്ന് ഉപഭോക്താക്കൾ സാക്ഷ്യ...
Blog of Mathews Jacob Padipurayil