1971, പന്തളം എൻ. എസ്. എസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠനം പൂർത്തിയാക്കി നിൽക്കുന്ന സമയം. എയർഫോഴ്‌സിൽ ചേരണമെന്ന മോഹം ഏതാണ്ട് അഞ്ച് വർഷങ്ങളായി മനസ്സിൽ താലോലിച്ചുകൊണ്ട് നടന്നിരുന്നു. പക്ഷെ, ബാംഗ്ലൂരിൽ പോയി റിക്രൂട്ട്മെൻറ്റ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള ആൽമവിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. 1969 മുതൽ ആരംഭിച്ച അമിതമായ സിഗററ്റിൻറ്റെയും ബീഡിയുടെയും ഉപയോഗം സ്റ്റാമിന പൂർണ്ണമായി നശിപ്പിച്ചിരുന്നു. രാവിലെയും വൈകിട്ടും വലിച്ചിരുന്ന കഞ്ചാവ്ബീഡി ഓട്ടത്തിലും മറ്റ് കായികാഭ്യാസങ്ങളിലും പങ്കെടുക്കുവാനുള്ള എൻറ്റെ ഊർജ്ജം പൂർണ്ണമായി നഷ്ടപ്പെടുത്തിയിരുന്നു. നിരാശയുടെ പടുകുഴിയിലാണ്ടപ്പോൾ സിഗരറ്റ്/ബീഡികളുടെ എണ്ണവും കഞ്ചാവിൻറ്റെ അളവും ദിനംപ്രതി വർധിച്ചു. ആ സമയത്താണ് വന്ദ്യനായ തോമസ് കുമ്പുക്കാട്ടച്ചൻ ഞങ്ങളുടെ പള്ളിയുടെ വികാരിയായെത്തിയത്. ആദ്യ ദിവസം തന്നെ എൻറ്റെ പിതാവും മാതാവുമായി പരിചയപ്പെട്ടു. അന്ന് ആകെ അമ്പതിൽ താഴെ കുടുംബങ്ങളേ ഇടവകയിൽ ഉണ്ടായിരുന്നുള്ളൂ. അച്ചൻ അടൂരിലെത്തിക്കഴിഞ്ഞുള്ള ആദ്യദിനങ്ങളിൽ തന്നെ എൻറ്റെ അമ്മച്ചി എൻറ്റെ വിഷയം അച്ചൻറ്റെ മുൻപിൽ അവതരിപ്പിച്ചു. എനിക്കാകെയുള്ള ഒര...
Biopic of Mathews Jacob