Mathews Jacob November 08, 2025 അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത...
ജടായു പ്രതിമയുടെ ഫോട്ടോ like ചെയ്ത എല്ലാവർക്കും നന്ദി. സത്യത്തിൽ ഒരു ഇരട്ടത്താപ്പ് തുറന്നു കാട്ടാനാണ് മൂന്നു വർഷം മുൻപുള്ള ഈ ഫോട്ടോ വീണ്ടും കവർ ഫോട്ടോയായി ഇട്ടത്. ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത് സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവ...