Skip to main content

Posts

ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - ഒരവലോകനം

കേരളാ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്തു എൽ.ഡി .എഫും മൂന്നിടത്തു യു.ഡി.എഫും വിജയിച്ചു. മഞ്ചേശ്വരത്തു MLA യുടെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് നടന്നതെങ്കിൽ വട്ടിയൂർക്കാവിലും കോന്നിയിലും അരൂരിലും എറണാകുളത്തും ആ മണ്ഡലങ്ങളിലെ MLA മാർ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച് എംപി മാർ ആയതു മൂലമാണ് ഉപതെരഞ്ഞെടുപ്പു ആവശ്യമായി വന്നത്. മഞ്ചേശ്വരം യുഡിഫ് നിലനിർത്തിയപ്പോൾ ദീർഘകാലം അവരുടെ സിറ്റിംഗ് സീറ്റുകളായിരുന്ന വട്ടിയൂർക്കാവും കോന്നിയും അവർക്കു നഷ്ടമായി. വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തിപ്പോന്ന എറണാകുളത്ത് യുഡിഎഫ്  ഞെങ്ങി ഞെരുങ്ങി കഷ്ടിച്ചു കടന്നുകൂടി. കേരളപിറവിക്കു ശേഷം എൽഡിഎഫ്  തുടർച്ചയായി വിജയിച്ചുപോന്ന അരൂർ അവർക്കും നഷ്ടപ്പെട്ടു. MLA മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ചെലവേറിയ ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ജനം അംഗീകരിക്കുന്നില്ലായെന്ന പ്രത്യക്ഷമായ ഒരു സന്ദേശം വായിച്ചെടുക്കുവാൻ രാഷ്ട്രീയപ്പാർട്ടികൾ ഇനിയും തയ്യാറായാകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇക്കാര്യങ...

കേരളം പരാജിതരുടെ നാടോ?

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിൻറ്റെ ഫലം വന്നിട്ടു രണ്ടു ദിവസം കഴിഞ്ഞു. സാധരണ കാണാറുള്ള സന്തോഷപ്രകടനങ്ങളോ വിജയാരവങ്ങളോ ആഘോഷങ്ങളോ ഒന്നും എങ്ങും കാണാനില്ല. എങ്ങും മരണവീടുകളിൽ കാണാറുള്ളതുപോലെയുള്ള മൂകത. നമുക്കെന്തു പറ്റി? എന്താണ് നമ്മുടെ സന്തോഷം കെടുത്തുന്നത്? സത്യത്തിൽ കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ആരും ജയിച്ചില്ല എന്നതുതന്നെയാണ് വസ്തുത; എല്ലാവരും തോറ്റു. ഇങ്ങിനെയൊരു സ്ഥിതിവിശേഷം എൻറ്റെ ഓർമ്മയിൽ ആദ്യമാണ്. 20 ൽ 19 സീറ്റും നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു വന്ന യു.ഡി.എഫ് അവരുടെ വിജയാഹ്ളാദത്താൽ മെയ്‌ മാസം 23 രാത്രിയും 24 പകലും കൊണ്ട് ഈ കേരളത്തെ പാറശാല വടക്കും കാസർകോട് തെക്കുമായി അക്ഷരാർഥത്തിൽ തിരിച്ചു വെക്കേണ്ടതായിരുന്നു. അത്രമേൽ ആവേശം അണികൾക്ക് നൽകേണ്ട ഉജ്ജ്വല വിജയമായിരുന്നു അവർക്കു ലഭിച്ചത്. പക്ഷെ, നാലര ലക്ഷം വോട്ടിൻറ്റെ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ ജയിച്ചപ്പോഴും അമേഠിയിൽ അദ്ദേഹം സ്മൃതി ഇറാനിയോട് അടിയറവു പറഞ്ഞതും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നൊക്കെ വീമ്പടിച്ചിട്ടു ഒരു പ്രതിപക്ഷ നേതാവാകാൻ വേണ്ട 55 സീറ്റ് പോലും നേടാൻ കഴിയാഞ്ഞതും ഉണ്ടാക്കിയ നാണക്കേട്...

എന്റെ ബി.ജെ.പി പ്രവേശനം

2019 ലെ പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനെ സാധാരണയായുള്ള തികഞ്ഞ നിസ്സംഗതയോടെ തുടക്കം മുതൽ നോക്കിക്കണ്ട ഒരു വ്യക്തിയാണ് ഞാൻ. ആരു വിജയിച്ചാലും കുഴപ്പമില്ല എന്ന രീതിയിലൊരു തണുപ്പൻ ചിന്താഗതി. നരേന്ദ്രമോദിയുടെ 5 വർഷത്തെ ഭരണത്തിനെതിരായി എന്റെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രമല്ലാ, നോട്ടു പിൻവലിയ്ക്കൽ, GST മുതലായ പരിഷ്കാരങ്ങളെ എന്റെ സുഹൃത്തുക്കൾ വീറോടെ എതിർത്തപ്പോൾ അവയുടെ നല്ല വശങ്ങളെക്കുറിച്ചു അങ്ങേയറ്റം വാചാലനായ ഒരു വ്യക്തിയുംകൂടി ആയിരുന്നു ഞാൻ. എങ്കിലും ഒരു ഭരണമാറ്റം ജനാധിപത്യ സംവിധാനത്തിനു തികച്ചും യോജിച്ചതാണ്; അതുകൊണ്ടുതന്നെ ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നെങ്കിൽ ആയിക്കോട്ടെ എന്നൊരു മനോഭാവമായിരുന്നു ഏപ്രിൽ ആദ്യവാരം വരേയും എനിക്കുണ്ടായിരുന്നത്. സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും എനിക്ക് എതിർപ്പോ താല്പര്യമോ ഇല്ലായിരുന്നു. ഒരു പക്ഷെ പതിനഞ്ച് വർഷത്തെ എയർഫോഴ്‌സ് ജീവിതം ആയിരിക്കാം എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണാനുള്ള മാനസികാവസ്ഥ എന്നിലുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ഒരുപോലെ കാണുകയെന്നു പറയുമ്പോൾ ദേശീയപാർട്ടികളെ മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. പ്രാദേശികപ്പാർട...

Welcome Home Wing Commander

For the entire nation, today’s hero is Wing Commander Abhinandan Varthaman. He is due to be released today and he is expected to walk over the border at Wagah somewhere in the evening. All credits go to the international leaders actively engaged in averting an escalation in the situation between India and Pakistan. In last 24 hours, several visits to the office of Pakistan PM Imran Khan by diplomats of U.S, Saudi Arabia and UAE took place. Telephone calls between these offices were relentless. All responsible persons of the embassies of these nations at Islamabad played all diplomatic cards they could come up with to mitigate the situation. Mr. Antonio Guterres, Spokesperson for United Nations Secretary General Stephane Dujarric, welcomed Pakistan’s step to release the captured Indian Pilot on Friday as a “Very Much Welcomed Step”. Wing Cdr Abhinandan Varthaman Many eminent persons of the world urged Imran Khan Government to release the captured Pilot as early as possible a...

From Religion to Spirituality

From Religion to Spirituality Normally I don’t make much comments to unending Facebook posts fearing the nature of the troll in the social media. However, I happened to write comment to a Facebook post of a friend that religion never solved any problems of humanity, and, at the same time, it must own responsibility for almost all problems of human beings. As expected, there came many protests on the comment I made. People were wondering why an important office holder of a Church talked against religion. Alright, I realise there is a need for an explanation from my side. First, I did not go running behind the position of Trustee of Sacred Heart Catholic Church- Adoor. I was compelled to take up the responsibilities at a critical juncture and I could not refuse considering my association with the church from childhood days. In fact, I availed the opportunity to give something back to the community that played a role in bringing me up. Secondly, throughout my life, I have be...

ചില മതാതീത ചിന്തകൾ

മതം മനുഷ്യന്റെ ഒരു പ്രശ്നങ്ങക്കും പരിഹാരം കണ്ടിട്ടില്ലായെന്നും എന്നാൽ മനുഷ്യൻ ഇന്നു നേരിടുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം മതമാണെന്നും ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ പോസ്റ്റിനു comment ആയി കഴിഞ്ഞ ദിവസം കുറിച്ചിരുന്നു . ആ comment ഇടുമ്പോൾത്തന്നെ ഇത് ഒരു ചർച്ചയായി പരിണമിക്കുമെന്നറിയാമായിരുന്നു .   പ്രതീക്ഷിച്ചതുപോലെ പല സുഹൃത്തുക്കളും ബന്ധുക്കളും വിളിച്ച് പ്രതിഷേധം അറിയിച്ചു . അതുകൊണ്ട്   ഒരു   വിശദീകരണം ആവശ്യമായി വന്നിരിക്കുന്നു . “From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത് . മതത്തിൽ നിന്നും ആത്മീയതയിലേക്ക്   നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത് . മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള   പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്   സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്ക...

വരവേൽക്കാം ത്യാഗസമ്പന്നമായ ഓണത്തെ

യു.എ.ഇ വാഗ്ദാനം ചെയ്‌ത 770 കോടി നഷ്ടമാകുമോയെന്ന് ആകുലപ്പെടാതെ എങ്ങിനെ ദുരന്തബാധിതരെ സഹായിക്കാൻ പറ്റുമെന്നാലോചിച്ച് ഒറ്റക്കെട്ടായി മലയാളികൾ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിത്. വിവാദങ്ങൾക്കു പിറകേ പോയി വിലയേറിയ സമയം നാം പാഴാക്കരുത്‌. രാഷ്ട്രീയ മുതലെടുപ്പ് ലക്‌ഷ്യം വെച്ചുകൊണ്ട് അനാവശ്യ ആരോപണങ്ങൾ ഈ സമയത്ത് ഉന്നയിക്കുന്നത് കഷ്ടനഷ്ടങ്ങളുടെ ആഘാതം ഉൾക്കൊണ്ടുകൊണ്ട് ഉയിർത്തെഴുനേൽക്കാൻ ശ്രമിക്കുന്ന ഒരു ജനതയുടെയും സന്നദ്ധ പ്രവർത്തകരുടെയും ആൽമവീര്യം കുറക്കുവാനേ ഉപകരിക്കൂ. പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവും. പക്ഷെ, കഴിഞ്ഞ കുറെ സംവത്സരങ്ങളായി നാം പിന്തുടരുന്ന ചില രീതികൾ പിന്തുടർന്നു എന്നതു മാത്രമാണ് പാളിച്ചയെന്നും നാം മനസ്സിലാക്കണം. ഇപ്പോഴത്തെ സർക്കാർ അധികാരം ഏറ്റെടുത്തയുടനെതന്നെ അണക്കെട്ടുകളിൽ ജലം സംഭരിക്കുന്നതിനും അണക്കെട്ടുകൾ തുറന്നുവിടുന്നതിനും  നേരത്തെ അവലംബിച്ച രീതികൾ മാറ്റിവെച്ചിട്ടു പുതിയ നിയമങ്ങൾ കൊണ്ടുവരണമായിരുന്നുവെന്നു പറയുന്നത് തികച്ചും ബാലിശമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. അനുഭവത്തിൽ നിന്നും പാഠങ്ങൾ പഠിച്ചു കൂടുതൽ പ്രകൃതിസൗഹൃദമായ നയങ്ങൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന യാഥാർഥ്യമാ...