ഞാൻ എന്തുകൊണ്ട് പള്ളിപെരുന്നാളിനോട് സഹകരിക്കുന്നില്ല, നമ്മുടെ പള്ളിയുടെ പെരുന്നാൾ അഘോഷിക്കേണ്ടതല്ലെ എന്നൊക്കെ എൻറ്റെ പല സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിൽ ആരായുകയുണ്ടായി. എല്ലാവരുടെയും സംശയദൂരീകരണത്തിനും അറിവിനുംവേണ്ടി ഒരു വിശദീകരണം നൽകുകയാണ്. ഞാൻ പള്ളിപെരുന്നാളിനു എതിരാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. പള്ളിപെരുന്നാൾ ആഘോഷമായിത്തന്നെ നടത്തണമെന്ന് അഭിപ്രായമുള്ള ഒരാളാണ് ഞാൻ. എന്നാൽ, പള്ളിപെരുന്നാളുകളോട് ബന്ധപ്പെട്ടു നമ്മുടെ നാട്ടിൽ നടക്കുന്ന പല കാര്യങ്ങളേയും ഞാൻ എതിർക്കുന്നുവെന്നത് വാസ്തവമാണ്. എനിക്കെതിർപ്പുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിനു മുൻപ് എൻറ്റെ പള്ളിയിൽ - അടൂർ മലങ്കര കത്തോലിക്കാപ്പള്ളിയിൽ, പെരുന്നാൾ എങ്ങിനെയായിരിക്കണമെന്നാണ് എൻറ്റെ സങ്കൽപ്പമെന്ന് വിശദീകരിക്കാം. എൻറ്റെ സങ്കൽപ്പത്തിലെ പള്ളിപെരുന്നാൾ കൊടിയേറ്റുന്ന ഞായറാഴ്‌ച്ച മുതൽ സാമപനദിവസമായ അടുത്ത ഞായറാഴ്‌ച്ച വരെയുള്ള ദിവസങ്ങളാണല്ലോ പെരുന്നാൾ ദിനങ്ങളായി കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ പള്ളി നല്ല രീതിയിൽ ദീപാലംകൃതമായിരിക്കണം. അവിവാഹിതരായ യുവജനങ്ങൾ, വിവാഹിതരായ യുവജനങ്ങൾ, വിദ്യാർത്ഥികളായ അഥവാ യുവാക...
Blog of Mathews Jacob Padipurayil